September 15, 2024

സ്കൂട്ടറിന് വഴി  കൊടുക്കുന്നതിനിടെ ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു അപകടം

Share Now

മലയിൻകീഴ് : ഹോളോബ്രികിസുമായി വന്ന ടിപ്പർ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവറും
ക്ളീനറും  അൽഭുതകരമായി രക്ഷപ്പെട്ടു.ശനിയാഴ്ച  രാവിലെ  8.30 തോടെ
മച്ചേൽ-കോവിലുവിള ബണ്ട് റോഡിലാണ് സംഭവം.ശബ്ദത്തോടെ  തോട്ടിൽ വീണ ടിപ്പറിന്റെ മുൻ
വശത്തെ ഗ്ലാസ് പൊട്ടിച്ചാണ്  ഇരുവരും രക്ഷപ്പെട്ടത്. മണപ്പുറം ഭാഗത്ത് നിന്ന് ഹോളോബ്രിക്സുമായി
പോവുകയായിരുന്ന ടിപ്പർ സ്കൂട്ടറിന് കടന്നുപോകാൻ വഴി  കൊടുക്കുന്നതിനിടെ ബണ്ട് റോഡ്
ഇടിഞ്ഞ് താഴ്ന്നാണ് അപകടമുണ്ടായത് .

അച്ഛനും മകനുമാണ് ടിപ്പറിലുണ്ടായിരുന്നത്.മകനാണ് ടിപ്പർ ഓടിച്ചിരുന്നത്. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ നൽകാൻ തയ്യാറായില്ല.കരയ്ക്ക് കയറ്റിയ ടിപ്പർ വൈകുന്നേരത്തോടെ സ്ഥലത്ത് നിന്ന് മാറ്റി.കഴക്കൂട്ടം ആർ.ടി.ഒ.യിലാണ് ടിപ്പർ രജിസ്റ്റർ ചെയ്തിള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മഹാത്മ അയ്യങ്കാളിയുടെ ജയന്തി ദിനാഘോഷം
Next post പ്ലസ് വൺ പരീക്ഷയ്ക്ക് വിദ്യാഭ്യാസ വകുപ്പ് പൂർണ സജ്ജം

This article is owned by the Rajas Talkies and copying without permission is prohibited.