September 8, 2024

ഡി സി സി ജനറൽ സെക്രട്ടറി,മണ്ഡൽ കാര്യവാഹക് ഉൾപ്പടെ സി പി ഐ എമ്മിലേക്ക്

Share Now

കാട്ടാക്കട .

ഡി സി സി ജനറൽ സെക്രട്ടറിയും ഡിസിസി അംഗവും കോൺഗ്രസ് – യൂത്ത് കോൺഗ്രസ് ബ്ലോക്ക് ആർ എസ് എസ് മുൻ മണ്ഡൽ കാര്യവാഹകും സി പി ഐ നേതാക്കളും ഉൾപ്പടെയുള്ളവർ സി പി ഐ എമ്മിൽ ചേർന്നു.


പതിനാറ് വർഷം കോൺഗ്രസ് മാറനല്ലൂർ മണ്ഡലം പ്രസിഡൻ്റും കഴിഞ്ഞ അഞ്ച് വർഷമായി ഡി സി സി ജനറൽ സെക്രട്ടറിയും മുൻ ഗ്രാമ പഞ്ചായത്ത് അംഗവും കാട്ടാക്കട താലൂക്ക് കാർഷിക വികസന ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ എം മഹേന്ദ്രൻ, ഡി സി സി അംഗം അഴകം തങ്കപ്പൻ, മറനല്ലൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻറ് മനു പ്രതാപ്, കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി വണ്ടന്നൂർ അരുൺ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അരുവിക്കര സത്യൻ, യൂത്ത് കോൺഗ്രസ് കാട്ടാക്കട നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.എസ് ആർ ബൈജു, ആർ എസ് എസ് മുൻ മണ്ഡൽ കാര്യവാഹ് കെ എസ് കുമാർ (കണ്ണൻ) ബിജെപി ചീനി വിളവാർഡ് മുൻ ജനറൽ സെക്രട്ടറി ആർ ഷിബു,, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി പ്രദീപ് കുമാർ, കോൺഗ്രസ് ഊരൂട്ടമ്പലം വാർഡ് കമ്മിറ്റി അംഗം ബി എ പ്രേംജിത്ത്, കോൺഗ്രസ് എരുത്താവൂർ വാർഡ് പ്രസിഡൻ്റ് കെ സുരേഷ്, അംഗം കെ ഗോപകുമാർ, വിഷ്ണു ,സി പി ഐ പാർടി മെമ്പർമാരായ രവീന്ദ്രൻ നായർ, പി തമ്പി എന്നിവരാണ് സി പി ഐ എമ്മിൽ Y ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ സ്വീകരണം നൽകി.


ഐ ബി സതീഷ് എംഎൽഎ അദ്ധ്യക്ഷനായി.സി പി ഐ എം ഊരൂട്ടമ്പലം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി എസ് പ്രഷീദ് സ്വാഗതം പറഞ്ഞു.സി പി ഐ എം കാട്ടാക്കട ഏരിയാ സെക്രട്ടറി കെ ഗിരി, ജില്ലാ പഞ്ചായത്ത് അംഗം ഡി സുരേഷ് കുമാർ, മാറനല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് എ സുരേഷ് കുമാർ, സി പി ഐ എം ഏരിയാ കമ്മിറ്റി അംഗം റ്റി തങ്കരാജ്, ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി വി വി അനിൽകുമാർ മാറനല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി റ്റി ജയകുമാർ, ഊരൂട്ടമ്പലം സഹകരണ ബാങ്ക് പ്രസിഡൻ്റ് ജി ജനാർദ്ദനൻ നായർ എന്നിവർ സംസാരിച്ചു. എ ശശികുമാർ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post തൊണ്ടി വാഹനങ്ങളുടെ ലേലം; മലപ്പുറത്തിന് ലഭിച്ചത് റെക്കോര്‍ഡ് വരുമാനം
Next post കാട്ടാക്കടയിലെ അഭിമാനമായി അലീന 1200 /1200

This article is owned by the Rajas Talkies and copying without permission is prohibited.