September 15, 2024

രാത്രിയിൽ പരിഭ്രാന്തി പരത്തിയ കുട്ടി പെരുമ്പാമ്പിനെ വനപാലകർ എത്തി

Share Now

രാത്രിയിൽ പരിഭ്രാന്തി പരത്തിയ കുട്ടി പെരുമ്പാമ്പിനെ വനപാലകർ എത്തി പിടികൂടി
ആര്യനാട്:
പരിഭ്രാന്തി പരത്തിയ കുട്ടി പെരുമ്പാമ്പിനെ വനപാലകർ എത്തി പിടികൂടി.ആര്യനാട് കോട്ടക്കകത്തു പ്ലാവിള സച്ചിദാനന്ദന്റെ കുഴിവിള വീടിന്റെ പരിസരത്താണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. വാർഡ് അംഗം ശ്രീജ അറിയിച്ചതനുസരിച്ചു രാത്രി 8 45 ഓടെ പരുത്തിപള്ളി വനംവകുപ്പ് ആർ ആർ റ്റി അംഗങ്ങൾ ആയ ബീറ്റ് ഫോറെസ്റ്റ് ഓഫീസർ റോഷിണി, ആർ ആർ റ്റി അംഗമായ ശരത് എന്നിവരാണ് പെരുമ്പാമ്പിനെ പ്രത്യേക ബാഗിലാക്കിയത്.പിടികൂടിയ പെരുമ്പാമ്പിനെ വനത്തിനുള്ളിൽ തുറന്നു വിടുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.റോഡിൽ നിന്നുമാണ് പാമ്പ് വീട്ടുവളപ്പിലേക്ക് കയറിയത്.

മഴക്കാലമായതിനാൽ ഒഴുക്കിൽ പെട്ടും അല്ലാതെയും പെരുമ്പാമ്പ് ഉൾപ്പടെ ജനവാസ മേഖലയിലേക്ക് എത്തും.പാറക്കൂട്ടം,കല്ലിടുക്കുകൾ, വിറകു പുര,കോഴികൂട്, തുടങ്ങി പലയിടത്തും ഇവ പതുങ്ങി ഇരിക്കാം.പൊതു ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ഇഴജന്തുക്കളെ കണ്ടാൽ വനം വകുപ്പിനെ ഉടൻ അറിയിക്കണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസം കുറ്റിച്ചൽ റോഡരികിൽ നിന്നും പത്തടിയിലധികം നീളമുള്ള പെരുമ്പാമ്പിനെ കല്ലിടുക്കിൽ നിന്നും പിടികൂടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാട്ടാൽ പുസ്തക മേള 2022 സമാപിച്ചു
Next post ബിഗ്ഗ് ബോസ് സീസൺ 4 ൽ ഉലകനായകൻ കമലഹാസൻ

This article is owned by the Rajas Talkies and copying without permission is prohibited.