September 15, 2024

മനുഷ്യ സ്നേഹത്തിന്റെ ഉദാത്തമായ സംഗമ വേദിയാണ് ഇഫ്താർ സംഗമങ്ങൾ – പാലോട് രവി.

Share Now

കാട്ടാക്കട:  ഓരോ മനുഷ്യനും അവനിലെ മനുഷ്യനെ കണ്ടെത്താനും, ആ മനുഷ്യനിലെ സ്നേഹമെന്ന വികാരത്തെ കണ്ടെത്താനുമുള്ള മനുഷ്യ സ്നേഹത്തിന്റെ ഉദാത്തമായ സംഗമ വേദിയാണ് ഇഫ്താർ സംഗമങ്ങൾ എന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി. പൂവച്ചൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സൗഹൃദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. എം.വിൻസെന്റ് എം എൽ എ ഉദ്ഘാടനം ചെയ്ത സംഗമത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സത്യദാസ് പൊന്നെടുത്തകുഴി അധ്യക്ഷനായി.  യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എസ് ശബരീനാഥൻ, കെപിസിസി സെക്രട്ടറി അഡ്വ.ബി ആർ എം ഷഫീർ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി ആർ പ്രതാപൻ,ഡിസിസി ജനറൽ സെക്രട്ടറിമാരായ എം ആർ ബൈജു, കട്ടാക്കട സുബ്രഹ്മണ്യം, വിനോദ് സെൻ,പൂവച്ചൽ മുസ്ലിം ജമാഅത്ത് ഇമാം ജനാബ് അബ്ദുൽ ഹാദി അൽ കാശിഫി, ഫാദർ സേവ്യർ കൊന്നാത്തുവിള, എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി ചന്ദ്രശേഖരൻ നായർ, കേണൽ എസ് ആർ ബി നായർ, റമീസ് ഹുസൈൻ,അസീസ്,എ.എസ് ഇർഷാദ് , വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി, എന്നിവർ പ്രസംഗിച്ചു. സാഹിത്യകാരി ഡോ. മേഴ്സി സാമുവലിന് അഡ്വ.വിൻസൻ്റ് എം എൽ എ ആദരവ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ട്രഷറിയിൽ മേൽക്കൂരയുടെ സിമന്റ് പാളി അടർന് വീണു അപകടം .ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
Next post നിലവ് സാംസ്ക്കാരിക വേദിയുടെ ലിബാസുൽ ഈദ് 2022

This article is owned by the Rajas Talkies and copying without permission is prohibited.