September 7, 2024

തൊഴിൽ തർക്കം സ്ഥാപനത്തിന് മുന്നിൽ വാഹനം തടഞ്ഞു.സംഘർഷം

Share Now

തൊഴിൽ തർക്കം സ്ഥാപനത്തിന് മുന്നിൽ വാഹനം തടഞ്ഞു.സംഘർഷത്തിന് ഒടുവിൽ പോലീസ് തൊഴിലാളികളെ അറസ്റ്റ് ചെയ്തു നീക്കി.കാട്ടാക്കട കിള്ളി പൊന്നറയിലെ എസ് കെ ട്രേഡേർഴ്‌സിന് മുന്നിലാണ് വ്യാഴാഴ്ച ഉച്ചയോടെ സിമന്റ്റ് ലോഡുമായി എത്തിയ ലോറിയെ  സ്ഥലത്തു പട്ടിണി സമരം നടത്തുകയായിരുന്നു സംയുക്ത തൊഴിലാളി സമര സമിതിയുടെ നേതൃത്വത്തിൽ  തടയുകയായിരുന്നു.തുടർന്ന് സ്ഥലത്തെത്തിയ പോലീസും സമരക്കാരും തമ്മിൽ തർക്കവും ഒടുവിൽ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു മാറ്റുന്നതുവരെ സംഭവം എത്തി.തുടർന്ന് അറസ്റ്റ് ചെയ്ത തൊഴിലാളികളെ  പോലീസ് സ്റ്റേഷനിൽ എത്തിച്ചു സെല്ലിൽ അടച്ചു എന്ന് ആരോപിച്ചു പ്രതിഷേധമായി.തുടർന്ന് എം എൽ.എ ഐ ബി സതീഷ് പോലീസ് സ്റ്റേഷനിൽ എത്തി ചർച്ച നടത്തുകയും സ്റ്റേഷൻ ജാമ്യത്തിൽ തൊഴിലാളികളെ വിട്ടയക്കുകയും ചെയ്തു.
 അതേ സമയം സമരം അടുത്ത ഘട്ടത്തിലേക്ക് എത്തിക്കാനാണ് നേതാക്കളുടെ ആലോചന.പട്ടിണി സമരത്തെ ജനകീയമുഖം നൽകാൻ തൊഴിലാളികളുടെ കുടുംബങ്ങളെയും രാഷ്ട്രീയ പാർട്ടികളെയും പോഷക സംഘടനകളെയും യുവജന സംഘടനകളെയും ഒക്കെ സമരത്തിന്റെ ഭാഗമാക്കാനാണ് ആലോചന. ഉന്നതരുടെ സാന്നിധ്യത്തിൽ  ഉടമയുമായി  ചർച്ച നടത്തി ഉടമയെ അനുനയിപ്പിക്കാൻ ഉള്ള ശ്രമങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. 
എന്നാൽ തൊഴിൽ ചെയ്യാത്ത കൂലി കൊടുക്കാൻ ഒരുക്കമല്ല എന്നും പത്തു പേർക്ക് ന്യായമായ ജോലി നൽകാൻ തയാറാണ് എന്ന നിലപാടിലും ഉറച്ചു തന്നെയാണ് ഉടമ. 

Leave a Reply

Your email address will not be published. Required fields are marked *

Previous post നിലവ് സാംസ്ക്കാരിക വേദിയുടെ ലിബാസുൽ ഈദ് 2022
Next post കെഎംസിസി യും ശിഹാബ് തങ്ങൾ ചാരിറ്റി സൊസൈറ്റിയും സംയുക്തമായി നടത്തിയ  റംസാൻ റിലീഫ്

This article is owned by the Rajas Talkies and copying without permission is prohibited.