ശൗചാലയം ശുചികരിച്ചു പ്രതിഷേധം
.വിഷയം ഫേസ്‌ബുക്കിലൂടെ ചൂണ്ടിക്കാട്ടിയത് അരുവിക്കര സുനിൽ എന്ന പൊതു പ്രവർത്തകൻ
മാറനല്ലൂർ:മാലിന്യവും നിറഞ്ഞു ദുർഗന്ധം വമിച്ചു കിടന്ന ശൗചാലയം അധികൃതർ മുൻകൈ എടുത്തു ശുചികരിച്ചു. പൊതുജനങ്ങൾക്ക് പ്രാഥമിക കൃത്യത്തിനുള്ള സൗകര്യം ചെയ്തു കൊടുക്കാത്തതിൽ ഊരുട്ടമ്പലം കവലയിൽ സ്ഥിതിചെയ്യുന്ന മാറനല്ലൂർ വില്ലേജാഫീസ് കെട്ടിടത്തിലെ ശൗചാലയം ശുചീകരിച്ച് മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ പെരുമുള്ളൂർ വാർഡ് അംഗം മായയും, അരുവിക്കര വാർഡ് അംഗം എൻ.ഷിബുവും വേറിട്ട പ്രതിഷേധം നടത്തിയത്.പൊതുപ്രവർത്തകനായ അരുവിക്കര സുനിൽ ഫേസ്‌ബുക്കിലൂടെ പോസ്റ്റ് ചെയ്ത ചിത്രമാണ് വീണ്ടും ഇപ്പോൾ ഇ വിഷയം തലപൊക്കിയതും നടപടിയായതും .ശോച്യാലയത്തിന്റെ അവസ്ഥയ്ക്ക് പരിഹാരം കാണാൻ ശൗചാലയം ശുചീകരിക്കണമെന്നും, പൊളിച്ച ചുറ്റുമതിൽ പുനർ നിർമ്മിക്കണമെന്നും, ഓഫീസ് വളപ്പിലെ കാട് വെട്ടി വൃത്തിയാക്കണമെന്നും വില്ലേജ് ഓഫീസർക്കും കാട്ടാക്കട തഹസിൽദാർക്കും പരാതി നൽകിയിട്ട് മാസങ്ങളായെങ്കിലും നടപടിയായില്ല എന്ന് അംഗങ്ങൾ പറഞ്ഞു.
തുടർന്ന് കഴിഞ്ഞ ദിവസം വീണ്ടും ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്താൻ കഴിഞ്ഞ ദിവസം പെരുമുള്ളൂർ വാർഡംഗം ഓഫീസിലെത്തിയിരുന്നു, ഈ സമയം മറ്റൊരാവശ്യവുമായി അരുവിക്കര വാർഡംഗവുമെത്തി,വില്ലേജ് ഓഫിസിൽ സംസാരിച്ചെങ്കിലും നിലപാടിൽ മാറ്റം ഇല്ല എന്ന് കണ്ട വാർഡ് അംഗങ്ങൾ സംയുക്തമായി ശൗചാലയ ശുചീകരണം ഏറ്റെടുത്തു.
മാസ്സങ്ങളായി വൃത്തിഹീനമായി കാടുപിടിച്ച് കിടന്ന ശൗചാലയം ഇരുവരും ചേർന്ന് ശുചിയാക്കുകയായിരുന്നു. ശേഷം പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാനായി ബക്കറ്റും കപ്പുകളും വാങ്ങി വച്ചു ശേഷം സ്ത്രീകളുടെയും പുരുഷൻമാരുടെയും ശൗചാലയത്തിന് പ്രത്യേകം ബോർഡും സ്ഥാപിച്ചു. 42 ലക്ഷം രൂപ ചിലവഴിച്ച് പണിത ഹൈടെക് വില്ലേജാഫീസ് നിർമ്മാണം നാളു മുതൽ കെട്ടിടത്തിന് ബലക്ഷയമുണ്ട് എന്നുൾപ്പടെ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.ഈ കെട്ടിടത്തിൻ്റെ മുൻഭാഗത്തെ മതിൽ ഇടിച്ചുനിരത്തി പൊതു ശൗചാലയം പണിയാൻ ശ്രമം നടന്നുവെങ്കിലും എതിർപ്പുകളെ തുടർന്ന് അത് മറ്റൊരു സ്ഥലത്തേക്ക് മാറ്റി, എന്നാൽ ഇടിച്ചിട്ട മതിൽ മാസ്സങ്ങളായി ഇപ്പോഴും അവസ്ഥ തുടരുന്നു .
ഈ ശൗചാലയം പൊതുജനങ്ങൾക്കായി ഇതുവരെ തുറന്നുകൊടുത്തിട്ടുമില്ല. ഇപ്പോൾ വില്ലേജാഫീസ് രാത്രികാലമായാൽ സാമൂഹിക വിരുദ്ധരുടെ താവളമാണെന്നാണ് ആക്ഷേപം ഉണ്ട് അടിയന്തിരമായി പൊളിച്ച ചുറ്റുമതിൽ പുനർനിർമ്മിക്കണമെന്നു ഇവർ ദേഷ്യപ്പെട്ട., ഇനി കെട്ടിടത്തിനു ചുറ്റും കാടുകയറിയ പ്രദേശം വൃത്തിയാക്കി പച്ചക്കറി കൃഷി നടത്തുകയാണ് അടുത്ത ലക്ഷ്യമെന്നും വാർഡ് അംഗം മായ പറഞ്ഞു.