September 8, 2024

പ്രവാസിയുടെ വീട്ടിൽ കവർച്ച.സ്വർണ്ണവും ലാപ്ടോപ്പും വെള്ളി ആഭരണങ്ങളും ഉൾപ്പടെ കള്ളൻ കൊണ്ടു പോയി.

Share Now


കാട്ടാക്കട:കാട്ടാക്കട പൂവച്ചൽ പുന്നാംകരിക്കകത്തു പ്രവാസിയുടെ വീട്ടിൽ കവർച്ച. അലമാരയിൽ സൂക്ഷിച്ചിരുന്ന 5 പവനോളം സ്വർണ്ണം, വെള്ളി ആഭരണങ്ങൾ, രണ്ടു ലാപ്ടോപ്പ്, എന്നിവയും കള്ളൻ കൊണ്ട് പോയി. പ്രവാസിയായ നജുമുദീന്റെ പൂവച്ചൽ പുന്നാംകരിക്കകം ജമീല മൻസിൽ ആണ് കവർച്ച നടന്നത്. നജുമുദിന്റെ ഭാര്യ ഷെഹനയും മക്കളും ചൊവാഴ്ച്ച വീട്ടിൽ ഇല്ലായിരുന്നുതുടർന്നു ബുധനാഴ്ചയാണ് എത്തിയത്.പുലർച്ചെ അഞ്ചു മണിക്ക് ഭർതൃ മാതാവ് വീട് തുറക്കാൻ എത്തിയപ്പോഴാണ് മുൻ വാതിൽ പൊളിഞ്ഞ നിലയിൽ കണ്ടത്.ഉടൻ തന്നെ ഇവർ വീട്ടുകാരെയും തുടർന്ന് പോലീസിലും അറിയിക്കുകയായിരുന്നു. മുറികളിലെല്ലാം കുത്തിത്തുറന്ന് സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലായിരുന്നു.പോലീസ് പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Previous post പോലീസ് ഡ്രോണ്‍ ഹാക്കത്തോണ്‍ ഡിസംബര്‍ 10 നും 11 നും; വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങി
Next post നെയ്യാറിന്റെ  കൂട്ടുകാരി ഡാളി അമ്മൂമ്മക്ക് അഭയമായി നാട്ടുകാരിയും ജില്ലാ പഞ്ചായത്ത് അംഗവുമായ സലൂജ

This article is owned by the Rajas Talkies and copying without permission is prohibited.