September 17, 2024

ഭാരത് ബന്ദ് – ആര്യനാട് സി.പി.ഐ. പ്രകടനവും ധർണയും നടത്തി

Share Now


       കാർഷിക കരിനിയമങ്ങൾ പിൻവലിക്കുക,  പൊതുമേഖലാ സ്വകാര്യവൽക്കരണ ഉപേക്ഷിക്കുക,  പെട്രോൾ- ഡീസൽ -പാചകവാതക വില വർദ്ധനവ് പിൻവലിക്കുക, വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കുക , തൊഴിലാളിവിരുദ്ധ ലേബർ കോഡ് ഉപേക്ഷിക്കുക,  തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്  സംയുക്ത കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് – കേരളത്തിൽ ഇടതുമുന്നണി ആഹ്വാനം ചെയ്ത  ഹർത്താൽ ദിനത്തിൽ സി.പി.ഐ, ആര്യനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും ധർണയും നടത്തി.

കെ.എസ്.ആർ.ടി.സി, ഡിപ്പോ മുന്നിൽ നടത്തിയ ധർണ്ണസി.പി.ഐ ,അരുവിക്കരമണ്ഡലം സെക്രട്ടറി എം. എസ്.റഷീദ് ഉദ്ഘാടനം ചെയ്തു .ലോക്കൽ കമ്മിറ്റി സെക്രട്ടറി ഈഞ്ചപ്പൂരി സന്തുഅദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എ.ഐ .റ്റി .യൂ .സി . ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇറവുർപ്രവീൺ കിസാൻസഭ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും, ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ കെ. ഹരി സുധൻ ,മണ്ഡലം വൈസ് പ്രസിഡൻറ് കെ.വിജയകുമാർ ,ഡ്രൈവേഴ്സ് യൂണിയൻ മണ്ഡലം പ്രസിഡണ്ട്  ഐത്തി സനൽ, തൊഴിലുറപ്പ് യൂണിയൻ മണ്ഡലം വൈസ് പ്രസിഡണ്ട് ചൂഴ ഗോപൻ, കെ. മഹേശ്വരൻ, ഇരഞ്ചൽ സോമൻ, സുജി മോൻ, അംബി കുമാരൻ , മോഹനൻ പൊട്ടൻചിറ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആനയുടെ ആക്രമണവും കോവിഡ് ബാധിതൻ മരിച്ച സംഭവവും മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
Next post സിവിൽ സർവ്വീസ് പരീക്ഷയിൽ 150 റാങ്ക് വാങ്ങിയ മിന്നുവിനെ

This article is owned by the Rajas Talkies and copying without permission is prohibited.