ഒരു പതിറ്റാണ്ടിനു ശേഷം മോഹൻലാലും ഷാജി കൈലാസും
ഒരു പതിറ്റാണ്ടിനു ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന പുതിയ സിനിമയ്ക്ക് തുടക്കമായതായി ആന്റണി പെരുമ്പാവൂർ, ഷാജികൈലാസ് എന്നിവർ ഇൻസ്റാഗ്രാമിലൂടെ അറിയിച്ചു.പൂജാ ചിത്രങ്ങൾ പങ്കിട്ടു കൊണ്ട് സിനിമ തുടങ്ങിയ വിവരം ഇരുവരും അറിയിച്ചത്. മോഹൻലാൽ- ഷാജി കൈലാസ് കൂട്ടുകെട്ടിൽ 2009 ൽ റിലീസ് ചെയ്ത റെഡ് ചിലീസ് എന്ന സിനിമയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത് .
ഇവരുടെ കൂട്ടുകെട്ടിൽ 1997ൽ പുറത്തിറങ്ങിയ ആറാം തമ്പുരാൻ സൂപ്പർ ഹിറ്റ് ആയിരുന്നു ടീം മലയാള സിനിമയിൽ വിജയം കൊയ്യാൻ ആപിനീട് ഈ ടീം വിജയ ഫോർമുലയായി . മോഹൻലാലും മഞ്ജു വാര്യരും നായികാനായകന്മാരായ ചിത്രം ബോക്സ് ഓഫീസിൽ 7.5 കോടി രൂപ കളക്ഷൻ നേടി. 250 ദിവസത്തിന് മേൽ തുടർച്ചയായി തിയേറ്ററുകളിൽ ഓടിയ മോഹൻലാൽ നായകനായ ചന്ദ്രലേഖയുടെ റെക്കോർഡ് ആണ് മറികടന്നത് . ഈ വിജയ ഫോർമുല തന്നെ നരസിംഹം സിനിമയിലും ആവർത്തിച്ചു. രണ്ടു കോടി മുടക്കുമുതലിൽ നിർമ്മിച്ച ചിത്രം ബോക്സ് ഓഫീസിൽ 22 കോടി നേട്ടമുണ്ടാക്കി അതുവരെ ലഭിച്ചതിൽ ഏറ്റവും വലിയ കളക്ഷൻ നേടുന്ന ചിത്രമായി മാറി. ഇതിലൂടെ ആന്റണി പെരുമ്പാവൂർ എന്ന നിർമ്മാതാവും മലയാള സിനിമയ്ക്ക് മുതൽക്കൂട്ടായി . ഐശ്വര്യ ആയിരുന്നു നായികയായി എത്തിയത് . താണ്ഡവം (2002), നാട്ടുരാജാവ് (2004), ബാബാ കല്യാണി (2006), റെഡ് ചില്ലീസ് (2009) തുടങ്ങിയ സിനിമകൾ പിനീടിറങ്ങി .
2013ലെ ‘ജിഞ്ചർ’ എന്ന ചിത്രത്തിന് ശേഷം ഷാജി കൈലാസ് മടങ്ങിവരവ് ‘കടുവ’യിലൂടെയാണ്. നായകൻ പൃഥ്വിരാജ് ആയിരുന്നു. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെയാണ് ഇതിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.സിനിമ അറിയിപ്പ് ആരാധകരിൽ ആവേശമണിയിച്ചിരിക്കുകയാണ്.മറ്റൊരു സൂപ്പർ ഹിറ്റ് മാമാങ്കത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.