September 9, 2024

ഹർത്താൽ അനുകൂലികൾ പെട്രോൾ പമ്പ് ജീവനക്കാരെ മർദിച്ചതായി പരാതി

Share Now


നാരുവാമൂട് :ഹർത്താൽ അനുകൂലികൾ പമ്പ് ജീവനക്കാരെ മർദിച്ചതായി പരാതി.ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. അയണിമൂടുള്ള ഇന്ത്യൻ ഓയിൽ ഔട്ട് ലെറ്റ് മാനേജർ ഹരിപ്രകാശ് ആണ് ഇത് സംബന്ധിച്ച് പരാതി നാരുവാമൂട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.


അയണിമൂട് സ്വദേശിയായ അനീഷ് എന്നയാൾ പമ്പിലേക്ക് വരികയും പമ്പ് അടക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു ഇതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർ പമ്പ അടക്കാനുള്ള നടപടികൾ തുടരവേ ഇയാൾ തന്നോട് കയർക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി കൂടാതെ ആക്രമണം തടയാൻ എത്തിയ പമ്പിലെ സൂപ്പർവൈസർ അനീഷിനെ പിടിച്ചു മാറ്റി ശേഷം മൂന്നോളം ബൈക്കുകളിലായി കണ്ടാൽ അറിയാവുന്ന ആറോളം പേര് എത്തിക്കയും സൂപ്പർ വൈസർ ഷൈനിനെയും തടയാൻ ശ്രമിച്ച തന്നെയും മർദിച്ചു എന്നും പരാതിയിൽ ഉണ്ട്.

വനിതാ ജീവനക്കാരായ സെലിൻ,രഞ്ജുഷ എന്നിവർക്കും അക്രമണമേറ്റതായും ഇത് തടയാൻ ശ്രമിച്ച അനുരാഗ് എന്ന ജീവനക്കാരനും ആക്രമണത്തിൽ പരിക്കേറ്റതായി ഹരിലാൽ പൊലീസിന് നൽകിയ പരാതിയിൽ ഉണ്ട്. നാരുവാമൂട് പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗ്രന്ഥശാല പരിശീലന കളരി
Next post ആനയുടെ ആക്രമണവും കോവിഡ് ബാധിതൻ മരിച്ച സംഭവവും മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

This article is owned by the Rajas Talkies and copying without permission is prohibited.