September 8, 2024

മിത്രനികേതനിൽ സോളാർ പാനൽ ലാബ് .

Share Now

  വെള്ളനാട്:മിത്രനികേതൻ റൂറൽ ടെക്നോളജി സെന്ററിൽ പുതുതായി ആരംഭിച്ച സോളാർ പാനൽ ലാബ് വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. രാജ ലക്ഷ്മിയും മിത്രനികേതൻ വെള്ളനാട് പഞ്ചായത്തിൽ 100  എസ്. സി ഗുണഭോക്താക്കൾക്ക് നൽകിയ മൈക്രോ സോളാർ ഡോം ലൈറ്റിന്റെ             ഉദ്ഘാടനം വെള്ളനാട് പഞ്ചായത്ത് വൈസ്  പ്രസിഡന്റ്  വെള്ളനാട് ശ്രീകണ്ഠനും ഉദ്ഘാടനം നിർവഹിച്ചു.സോളാർ പാനൽ  ഇൻസ്റ്റലേഷൻ ടെക്നീഷ്യന്റെ ട്രെയിനിംഗിനു വേണ്ടി ആരംഭിച്ച ലാബിൽ ഒരേ സമയം 30 പേർക്ക് പരിശീലനം കൊടുക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ നൈപുണ്യ വികസന മന്ത്രാലയത്തിന്റെ സർട്ടിഫിക്കേഷനോടു കൂടിയ  പരിശീലന പരിപാടികളാണ് ഇവിടെ സംഘടിപ്പിക്കുന്നത്.
 വാർഡ് മെമ്പർ  എൽ. പി . മായാദേവി അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് മെമ്പർ അനിത . എസ് , മിത്രനികേതൻ ജോയിന്റ് ഡയറക്ടർ ഡോ. രഘു രാമ ദാസ് എന്നിവർ സാന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുദ്രാവാക്യങ്ങൾ അധികാരം കിട്ടുമ്പോൾ നടപ്പാക്കാൻ ശ്രമിക്കുന്നവരാണ് യഥാര്ത്ഥ ജനപ്രതിനിധികൾ
Next post പേയാട് ജൻഔഷധി മെഡിക്കൽ സ്റ്റോർ വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു

This article is owned by the Rajas Talkies and copying without permission is prohibited.