September 15, 2024

പേയാട് ജൻഔഷധി മെഡിക്കൽ സ്റ്റോർ വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു

Share Now



വിളപ്പിൽ: ഗുണനിലവാരമുള്ള മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച, പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയായ ജൻഔഷധിയുടെ പുതിയ ഷോറൂം പേയാട് കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. മരുന്നു കമ്പനികളുടെ ചൂഷണവും കൊള്ളയും കാരണം പൊറുതിമുട്ടിയ ജനങ്ങൾക്ക് ആശ്വാസമാണ് ഓരോ ജൻഔഷധി കേന്ദ്രങ്ങളുമെന്ന് അദ്ദേഹം പറഞ്ഞു. ജീവൻരക്ഷാ മരുന്നുകൾക്കു പോലും അമിത വില ഈടാക്കുന്ന സാഹചര്യമായിരുന്നു നമ്മുടെ നാട്ടിൽ. ഇത് അവസാനിപ്പിക്കുവാൻ ജൻ ഔഷധിക്ക് സാധിച്ചുവെന്ന് ആദ്യ വിൽപ്പന നടത്തി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ പറഞ്ഞു. അൻപതു മുതൽ തൊണ്ണൂറ് ശതമാനം വരെ വിലക്കുറവിലാണ് എല്ലാ മരുന്നുകളും ജൻഔഷധിയിലൂടെ ലഭ്യമാകുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് ലില്ലി മോഹൻ, ബിജെപി ദക്ഷിണമേഖലാ സെക്രട്ടറി മുക്കംപാലമൂട് ബിജു, മണ്ഡലം പ്രസിഡൻ്റ് തിരുനെല്ലിയൂർ സുധീഷ്, ജില്ലാ സമിതിയംഗം തിരുമല വേണുഗോപാൽ, ദീപക്, സി.എസ് അനിൽ, വിവിധ രാഷട്രീയ പാർട്ടി നേതാക്കളായ എം.ആർ ബൈജു, ദീപേഷ്, ബിജു, ചെറുകോട് അനിൽ, പഞ്ചായത്ത് അംഗങ്ങൾ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മിത്രനികേതനിൽ സോളാർ പാനൽ ലാബ് .
Next post ഡയസ്നോൺ പ്രഖ്യാപിച്ച് സ‍ർക്കാ‍ർ;സർവ്വീസ് ചട്ടത്തിലെ റൂൾ 86 പ്രകാരം പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബ‌ഞ്ച്

This article is owned by the Rajas Talkies and copying without permission is prohibited.