September 16, 2024

ഞങ്ങളുണ്ട് ഡി വൈ എഫ് ഐ” കരുതലോടെ മുന്നോട്ട്

Share Now

കാട്ടാക്കട:  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും സഹായ പ്രവർത്തനങ്ങളും നടപ്പിലാക്കാൻ “ഞങ്ങളുണ്ട് ഡി വൈ എഫ് ഐ” സജീവമായി .  സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനത്തെ  തുടർന്ന്  കാട്ടാക്കടയിൽ  കെ എസ്  ആർ റ്റി സി ബസ്സ്റ്റാൻഡ് പരിസരവും ബസുകൾ ശുചീകരിച്ചും  പൊതു ജനങ്ങൾ വന്നു പോകുന്ന കാട്ടാക്കട കോടതി, പഞ്ചായത് ഓഫീസ് പരിസരം, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ  ആദ്യഘട്ടം എന്ന നിലയിൽ അണു നശീകരണ  പ്രവർത്തനം ആരംഭിച്ചു.

വെള്ളിയാഴ്ച മുതൽ കോവിഡ് പ്രതിരോധ ഉപാധികളും തുടർന്ന് ഫെബ്രുവരി ആദ്യ വാരം കാട്ടാക്കട സർക്കാർ ആശുപത്രിയിൽ നൂറുപേർക്കുള്ള പൊതി ചോർ വിതരണവും ആരംഭിക്കും.ഒരു ദിവസം ഒരു യൂണിറ്റ് എന്ന കണക്കിനാണ് ഭക്ഷണ വിതരണം.അത്യാഹിത സഹായങ്ങൾക്കായി രണ്ടു ആംബുലൻസും സജീവമാണ്. 

പ്രളയാകാലത്തും  മഹാമാരിയുടെ  പ്രതിസന്ധിയിലും ഒക്കെ സജീവമായ ഇടപെടൽ നടത്തിയ ഡി വൈ എഫ് ഐ ഈ മൂന്നാം തരംഗത്തിലും പൊതു ജനത്തിന് സഹായവും കരുതലും എത്തിക്കാൻ മുൻനിരയിൽ തന്നെ ഉണ്ടാകുമെന്ന് ഡി വൈ എഫ് ഐ ഏരിയ സെക്രട്ടറി അനിൽകുമാർ പറഞ്ഞു.പ്രസിഡന്റ് രതീഷ്, ട്രഷറർ ,വിപിൻ, ശരൺ, ശരത്,ഷൈൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗൃഹ പരിചരണത്തിനും ചികിത്സയ്ക്കും തുല്യ പ്രാധാന്യം: മന്ത്രി വീണാ ജോര്‍ജ്
Next post വളർത്തുനായയെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങി അകപ്പെട്ട യുവതിയെ അഗ്നിരക്ഷ സേന കരക്കെത്തിച്ചു.

This article is owned by the Rajas Talkies and copying without permission is prohibited.