400 ലിറ്റർ കോടയും പത്തു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടി
കാട്ടാക്കട:
വീട് വാടകക്ക് എടുത്തു വാറ്റ്. 400 ലിറ്റർ കോടയും പത്തു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടി.
രണ്ടുപേരെ അറസ്റ്റ് ചെയ്തു.ക്രിസ്മസ്- ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പട്രോളിങ്ങിനിടയിൽ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധനയും അറസ്റ്റും.
നെടുമങ്ങാട് പെരിങ്ങമ്മല കൊച്ചുവിള കുണ്ടാളം കുഴി തടത്തരികത്തു വീട്ടിൽ നിന്നും ഇപ്പോൾ താമസം നെടുമങ്ങാട് നെട്ട തടത്തരികത്തു വീട്ടിൽ നൗഷാദ് ഖാൻ 44 ,തിരുവനന്തപുരം ആറ്റിപ്ര കല്ലിങ്ങൽ ദേശത്ത് കല്ലിങ്ങൽ കാട്ടിൽ വീട്ടിൽ അനിൽ കുമാർ എന്നിവരാണ് അറസ്റ്റിൽ ആയത്.
കാട്ടാക്കട വിളപ്പിൽ പുളിയറകോണത്ത് സെന്റ്മേരിസ് സ്കൂളിനു സമീപം ഇവർ വാടകക്ക് എടുത്ത VP/XX/212 നമ്പർ ഉത്രാടം വീട്ടിൽ നിന്നാണ് പ്രതികളെയും വാറ്റും വാറ്റുപകരണങ്ങളും ചാരായവും ചാരായം കടത്താൻ ഉപയോഗിച്ച വാഹനവും എക്സൈസ് സംഘം പിടിച്ചെടുത്തത്.
400ലിറ്റർ കോടയും 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും നൗഷാദ് ഖാൻ ചാരായം കടത്തിക്കൊണ്ട് പോകാൻ ഉപയോഗിക്കുന്ന KL.21. V. 3409 മാരുതി ആൾട്ടോ കാറും പിടിച്ചെടുത്തു.
ക്രിസ്മസ് – ന്യൂ ഇയർ വിപണി ലക്ഷ്യം കണ്ട് വൻ തോതിൽ ചാരായം വാറ്റി വില്പന നടത്തുക എന്ന ഉദ്ദേശത്തോടെയാണ് പിടിയിലായവർ കോടയും വാറ്റുപകരണങ്ങളും സൂക്ഷിച്ചത്.
നൗഷാദ് ഖാനെ കഴിഞ്ഞ ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചു ഇയാളുടെ വാടക വീട്ടിൽ നിന്നും 1015 ലിറ്റർ കോടയും 15 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും KL.01. M.5112 മാരുതി 800 കാറുമായി നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റ് ചെയ്തിരുന്നു ആളാണ്.
സ്ഥിരമായി വീട് വാടകക്ക് എടുത്ത് രഹസ്യമായി കോടയും വാറ്റുപകരണങ്ങളും സൂക്ഷിച്ച് ചാരായം വാറ്റി വില്പന നടത്തുകയാണ് സംഘത്തിന്റെ പ്രവർത്തന രീതി. വട്ടിയൂർക്കാവ്, അഴീക്കോട്, ഇരുമ്പ, കരകുളം, ആനാട്, പാലോട് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച്. വാറ്റു ചാരായം വിൽപ്പന നടത്തിവരികയായിരുന്നു ഇവർ. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായ ബി. ആർ. സുരൂപിന്റെ നേതൃത്വത്തിൽ പ്രിവന്റ്റീവ് ഓഫീസർമാരായ രജികുമാർ, നാസറുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ നജ്മുദ്ദീൻ, ഷജിം, ഷജീർ,ശ്രീകാന്ത്,ശ്രീകേഷ്,മുഹമ്മദ് മിലാദ് ,അധിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി എന്നിവരടങ്ങിയ സംഘമാണ് രഹസ്യ നീക്കത്തിലൂടെ സംഘത്തെ പിടികൂടി തൊണ്ടി മുതൽ ഉള്പടെ കേസ് എടുത്തത്.