September 11, 2024

ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ജീവനക്കാരുടെ മക്കൾക്ക് ആദരം

Share Now

എസ്.എസ്.എൽ.സി, സി.ബി.എസ്.സി (10 ക്ലാസ്സ്), പ്ലസ് 2, ഡിഗ്രി, പ്രൊഫഷണൽ കോഴ്‌സുകളിൽ വിജയം കൈവരിച്ച ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ജീവനക്കാരുടെ മക്കൾക്ക് ക്ഷേത്രത്തിൽ നിന്നും അവാർഡ് വിതരണം നടത്തി. വിജയം കൈവരിച്ച കുട്ടികൾക്ക് ക്യാഷ് അവാർഡ്, സ്വർണ്ണ മെഡൽ, വിവിധ ഉപഹാരങ്ങൾ, സർട്ടിഫിക്കറ്റ് എന്നിവ നൽകി ആശംസ നേർന്നു.

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വടക്കേ നട ഉത്സവമഠം കെട്ടിടത്തിൽ വെച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം തിരുവിതാംകൂർ രാജകുടുംബാംഗമായ എച്.എച്. പുരുരുട്ടാതി തിരുനാൾ മാർത്താണ്ഡ വർമ്മ തമ്പുരാൻ നിർവഹിച്ചു.  ചടങ്ങിൽ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം എക്സിക്യു്ട്ടീവ് ഓഫീസർ ബി.സുരേഷ് കുമാർ അറിയിച്ചു. ക്ഷേത്ര ഭരണസമിതി അംഗങ്ങളായ പ്രൊഫ: മാധവൻ നായർ ,കുമ്മനം രാജശേഖരൻ, ക്ഷേത്ര സുരക്ഷാ വിഭാഗം അസ്സിസ്റ്റന്റ്: പോലീസ് കമ്മീഷണർ ബിനു, ക്ഷേത്ര സാമ്പത്തിക ഉപസമിതി അംഗവും, ആഡിറ്ററുമായ .എസ്.ഗോപാലകൃഷ്ണൻ, സരസ്വതി വിദ്യാലയയുടെ ചെയർമാനായ രാജ്മോഹൻ, മെസ്സേഴ്സ്.പ്രശാന്തി യൂണിഫോമ്സ്ന്റെ മാനേജിംഗ് ഡയറക്ടറായ ഗണപതി വി.അയ്യർ അവർകൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post നെയ്യാർ ഡാം ഷട്ടറുകൾ 20 സെന്റീമീറ്റർ വീതം തുറന്നിട്ടുണ്ട്.
Next post പീഡനക്കേസിൽ പ്രതിക്ക് 15 വർഷം കഠിന തടവ്

This article is owned by the Rajas Talkies and copying without permission is prohibited.