വന്യമൃഗങ്ങളുടെ വിഹാരമായി പ്രദേശം
കുറ്റിച്ചൽ:
കുറ്റിച്ചൽ പ്രദേശത്തെകടമാൻകുന്ന്,കള്ളിയൽ എന്നിവിടങ്ങളിൽ വന്യ മൃഗങ്ങളുടെ വിഹാരം മനുഷ്യനു ഭയപാടും കൃഷിക്കു വിനാശവും സംഭവിക്കുന്നു.പച്ചക്കറികൾ,മരച്ചീനി,വാഴ,നനകിഴങ്ങു തുടങ്ങിയ കാർഷിക വിളകൾ നിത്യവും ഇവ നശിപ്പിക്കുന്നു.
മാൻ,പന്നി,മയിൽ തുടങ്ങിയവക്ക് പുറമെ കാട്ടാനയും ഒപ്പം വാനാരപ്പടയുടെ ശല്യവും ഇവിടങ്ങളിൽ ഉണ്ട്.വനത്തിൽ ഭക്ഷണം കിട്ടാതായതോടെ കുരങ്ങുകൾ കൂട്ടമായി നാട്ടിലേക്കിറങ്ങിയിരിക്കുകയാണ്. റോഡിലും വീടുകൾക്ക് മുകളിലും ഭിത്തിക്ക് മുകളിലും കയറി കളിയും വിക്രിയകളുമായി വിഹരിക്കുകയാണ്.വാഹനങ്ങൾ കടന്നു പോകുമ്പോൾ അപ്രതീക്ഷിതമായി ഇവ റോഡിനു കുറുകെ പായുന്നത് പതിവാണ്.
തെങ്ങിൽ നിന്നും വെള്ളക്ക പറിച്ചെടുത്തു തെങ്ങിൽ വച്ചു തന്നെ ഭക്ഷിക്കുകയും ശേഷം തൊണ്ട് വലിച്ചെറിയും.
വീട്ടിനുള്ളിൽ നിന്നും പാചകം ചെയ്ത ആഹാര സാധനങ്ങൾ എടുത്തു കൊണ്ട് പോകുന്നതും നശിപ്പിക്കുന്നതും കാരണംപല ദിവസങ്ങളിലും പട്ടിണി കിടക്കേണ്ടി വരുന്നതായി തൊഴിലുറപ്പു തൊഴിലാളികൾ പറയുന്നു.
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും കണ്ടെത്തി പിടികൂടിയ വനരന്മാരെ ഉൾപ്പടെ നിരവധി തവണ കോട്ടൂർ വനത്തിൽ വനപാലകർ തുറന്നുവിട്ടിട്ടുണ്ട്. ഓടിക്കൽ. വനരന്മാരെ വാഹനത്തിൽ എത്തിച്ചത് നാട്ടുകാർ സംഘടിതമായി എതിർക്കുകയും ചെയ്തു.
നെട്ടുകാൽതേരി മാൻ പാർക്കിൽ നിന്നും പുറത്തു വരുന്ന മാനുകളാണ് കോട്ടൂർ,കടമാൻകുന്നു,കള്ളിയൽ പ്രദേശങ്ങളിലെജനങ്ങൾക്കു ശല്യമാകുന്നത്.തുരത്തി ഓടിച്ചു മാനിന് എന്തെങ്കിലും സംഭവിച്ചാൽ ഉണ്ടാകുന്ന പുകിലോർത്തു എല്ലാം സഹിക്കുകയാണ് ഇവിടുത്തെ സാധാരണക്കാർ.മൃഗങ്ങൾക്ക് നൽകുന്ന സംരക്ഷണത്തിന്റെ പകുതിയെങ്കിലും തങ്ങൾക്ക് ഒരുക്കി കൂടെ എന്നാണ് ഇവിടുത്തുകാർ ചോദിക്കുന്നത്.ജനപ്രതിനിധികളും ഇക്കാര്യത്തിൽ വിമുഖത കാട്ടുന്നു എന്നതും ഇവരുടെ സങ്കടമാണ്.