September 9, 2024

പീഡനക്കേസിൽ പ്രതിക്ക് 15 വർഷം കഠിന തടവ്

Share Now

ആര്യനാട്
പീഡനകേസിൽ പ്രതിക്ക് 15 വർഷം കഠിന തടവും 35,000 രൂപ പിഴയും. ആര്യനാട് പഴയതെരുവ് മുറിയിൽ ചൂഴ കടുക്കോട് തടത്തരികത്ത് അതുല്യ ഭവനിൽ ഷൈജുകുമാർ (23) നെയാണ് നെടുമങ്ങാട് ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ ) ജഡ്ജ് എസ് ആർ ബിൽകുൽ ശിക്ഷിച്ചത്. 2004 ൽ വിവാഹ വാഗ്ദാനം നൽകി വിശ്വസിപ്പിച്ച് വീടിനകത്ത് അതിക്രമിച്ചു കയറി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് ശിക്ഷ.
     പിഴത്തുക മുഴുവനും ഇരക്ക് നൽകണമെന്നും, നൽകാതിരുന്നാൽ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കേണ്ടി വരുമെന്നും സ്പെഷ്യൽ ജഡ്ജ് വിധിച്ചു.

നെടുമങ്ങാട് ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ ) സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സരിതാ ഷൗക്കത്തലി പ്രോസിക്യൂഷനുവേണ്ടി ഹാജരായി. ആര്യനാട് പൊലീസ് ഇൻസ്പെക്ടർ അന്വേഷണം നടത്തി ചാർജ് ഹാജരാക്കിയ കേസിൽ 14 സാക്ഷികളെ വിസ്തരിച്ചു. 13 രേഖകൾ തെളിവായി ലഭിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *

Previous post ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ജീവനക്കാരുടെ മക്കൾക്ക് ആദരം
Next post വന്യമൃഗങ്ങളുടെ വിഹാരമായി പ്രദേശം

This article is owned by the Rajas Talkies and copying without permission is prohibited.