September 8, 2024

റെയിൽവെ സീസൺ ടിക്കറ്റുകളും ജനറൽ ടിക്കറ്റുകളും അടിയന്തിര മായി പു:നസ്ഥാപിക്കണം-ബിനോയ് വിശ്വം എം പി

Share Now


തിരുവനന്തപുരം: കോവിഡിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് റെയിൽവെ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ നീക്കണമെന്ന് ബിനോയ് വിശ്വം എം പി കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കോളജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും പൂർണമായുംതുറന്ന് കഴിഞ്ഞു. റെയിൽവെ യാത്രാ സൗകര്യങ്ങൾ ഒരു പരിധിവരെ ഉപയോഗിച്ചായിരുന്നു വിദ്യാർത്ഥികളും സാധാരണക്കാരും യാത്ര ചെയ്തിരുന്നത്.

എറണാകുളം-കണ്ണൂർ ഇൻ്റർ സിറ്റി, ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടീവ്, തിരുവനന്തപുരം -ഗുരുവായൂർ ഇൻ്റർ സിറ്റി, പരശുറാം, വേണാട്, വഞ്ചിനാട് തുടങ്ങി വിദ്യാർത്ഥികളും സാധാരണക്കാരും ഏറെ ആശ്രയിക്കുന്ന ട്രെയിനുകളിൽ നിലവിൽ റിസർവേഷൻ ടിക്കറ്റുകൾ ഉള്ളവർക്ക് മാത്രമാണ് യാത്ര ചെയ്യാൻ കഴിയുക. സീസൺ ടിക്കറ്റുകളും ജനറൽ ടിക്കറ്റുകളും പുന:സ്ഥാപിക്കാത്തത് കാരണം ദിനംപ്രതി ട്രെയിനിനെ ആശ്രയിക്കുന്നവർ ഏറെ പ്രതിസന്ധിയിലാണ്.ദിവസേനെ ടിക്കറ്റുകൾ റിസർവ്വ് ചെയ്ത് യാത്ര ചെയ്യുന്നതിലെ പ്രായോഗികതയും സാമ്പത്തിക ബാധ്യതയും വിദ്യാർത്ഥികകളേയുംരക്ഷിതാക്കളേയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നതാണ്. സാധാരണക്കാർ ഏറെ ആശ്രയിക്കുന്നപാസഞ്ചർ ടെയിനുകൾ പലതും പുന:സ്ഥാപിച്ചിട്ടില്ലന്നും പുന:രാരംഭിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുംബിനോയ് വിശ്വം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജവഹർ ബാൽ മഞ്ച് 2022 ടേബിൾ ടോപ് കലണ്ടർ
Next post മുല്ലപ്പെരിയാര്‍ഃ പിണറായി പഴയതൊന്നും മറക്കരുതെന്നു കെ. സുധാകരന്‍ എംപി

This article is owned by the Rajas Talkies and copying without permission is prohibited.