September 12, 2024

ധനസഹായം പാർട്ടി ഓഫീസുകളിലും നേതാക്കന്മാരുടെ വീടുകളിൽ വച്ചും നൽകുന്നതിനെതിരെ ധർണ്ണ

Share Now

സർക്കാർ മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് 1000 രൂപയുടെ ധനസഹായം സഹകരണ സംഘ സൊസൈറ്റിയിൽ വെച്ച് ജനങ്ങൾക്ക് നൽകുന്നതിന് പകരം സിപിഎംന്റെ പാർട്ടി ഓഫീസുകളിലും പാർട്ടി നേതാക്കന്മാരുടെ വീടുകളിൽ വച്ചും നൽകുന്നതിനെതിരെ വെട്ടുകാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടകംപള്ളി സഹകരണ സർവീസ് സൊസൈറ്റിയുടെ മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ കെ പി സി സി വൈസ്‌ പ്രസിഡന്റ്‌ ടി. ശരത്ചന്ദ്രപ്രസാദ് ഉത്‌ഘാടനം ചെയ്തു.

ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ലെഗ്ഗർ ബാവ,മണ്ഡലം പ്രസിഡന്റ്‌ വേളി രാമചന്ദ്രൻ,വാർഡ് കൗൺസിലർ സെറഫിൻ ഫ്രെഡി എന്നിവർ സംസാരിച്ചു. പ്രതിഷേധ ധർണ്ണയിൽ ബ്ലോക്ക്‌ ജനറൽ സെക്രട്ടറിമാരായ ഫ്രെഡി ജോസഫ്,വേളി സുരേന്ദ്രൻ, ജ്യോതി ആൻഡ്രൂ, ഷാജി ഡിക്രൂസ്, നേതാക്കളായ കണ്ണാന്തുറ ടോണി, തുടങ്ങിയ നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മെഡൽ നേടിയവർക്കും റാങ്ക് ജേതാക്കള്ക്കും ഗ്രന്ഥശാലയുടെ ആദരം
Next post സാമൂഹ്യ വനവൽക്കാരണം കൈക്കൂലി അന്വേഷണം; വനിതാ ഫോറെസ്റ്റ് ഉദ്യോഗസ്ഥ ഉൾപ്പടെ ഉന്നതരിലേക്ക്.

This article is owned by the Rajas Talkies and copying without permission is prohibited.