നിയന്ത്രണം തെറ്റിയ കാറിനും നിറുത്തിയിട്ടിരുന്ന കാറിനും ഇടയിൽപ്പെട്ട സ്‌കൂട്ടർ യാത്രികർക്ക് പരിക്ക്
കാട്ടാക്കട:നിയന്ത്രണം തെറ്റിയ കാറിനും നിറുത്തിയിട്ടിരുന്ന കാറിനും ഇടയിൽപ്പെട്ട സ്‌കൂട്ടർ യാത്രികർക്ക് പരിക്ക്.അരുവിക്കര സ്വദേശി സ്മിത -27 , റീത്ത 26 എന്നിവര്‍ക്കാണ് പരിക്ക്.സംഭവസ്ഥലത്തുണ്ടായിരുന്നവർ ഇരുവരെയും കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാട്ടാക്കട ബാലരമാപുരം റോഡില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം.
തിരുവനന്തപുരം റോഡിൽ നിന്നും ബാലരാമപുരം റോഡിലേക്ക് തിരിഞ്ഞു കയറിയ സിഫ്ട് കാർ എതിരെ വന്ന മറ്റൊരു വാഹനത്തിനു കടന്നു പോകാൻ അവസരം ഒരുക്കുന്നതിനിടെ നിയന്ത്രണം തെറ്റുകയും ഇതോടെ കാർ അതെ ദിശയിൽനിന്നും യുവതികൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെ ഇടിച്ചു വശത്തു പാർക്ക് ചെയ്തിരുന്ന കാറിനോട് ചേർത്തു നിൽക്കുകയും ചെയ്തു. ഇരുവാഹനങ്ങൾക്കും ഇടയിൽപ്പെട്ട സ്‌കൂട്ടറിൽ ഉണ്ടായിരുന്ന യുവതി നിറുത്തിയിട്ടിരുന്ന വാഹനത്തിനു മുകളിലേക്ക് ചാടി കയറിയതിനാൽ കൂടുതൽ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെടുകയായിരുന്നു. അതെ സമയം നിറുത്തിയിട്ടിരുന്ന വാഹനത്തിൽ ഇടിച്ചു നിന്നില്ലായിരുന്നവെങ്കിൽ തിരുവനന്തപുരം റോഡിലെ താഴ്ചയിലേക്ക് ഇരു വാഹനങ്ങളും യാത്രക്കാരും പതിക്കുകമായിരുന്നു എന്ന്ദൃക്‌സാക്ഷികൾ പറഞ്ഞു.
അപകടത്തിൽ സ്‌കൂട്ടറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.അപകടകാരണമായ കാറിന്റെയും നിറുത്തിയിട്ടിരുന്ന കാറിന്‍റെയുംഒരുവശത്തായി മുൻഭാഗം ടയറുകളും ഹെഡ് ലാംബ് ഉൾപ്പടെ മുകൾ ഭാഗവും തകര്‍ന്നു. കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ നടപടി സ്വീകരിച്ചു.