September 17, 2024

ജീവജാലകം രചനകൾ ക്ഷണിക്കുന്നു

Share Now

.

കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ജീവജാലകം പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ലേഖനങ്ങള്‍, അനുഭവക്കുറിപ്പുകള്‍, വിജയഗാഥകള്‍, സാഹിത്യരചനകള്‍, ചിത്രങ്ങള്‍, കാര്‍ട്ടൂണുകള്‍ തുടങ്ങിയവ ക്ഷണിക്കുന്നു. ഇവ എഡിറ്റബിള്‍ ഫോര്‍മാറ്റിലും പി.ഡി.എഫ് ആയും നല്‍കേണ്ടതാണ്. ഫോട്ടോകള്‍/ചിത്രങ്ങള്‍ എന്നിവ JPEG രൂപത്തിലാണ് നല്‍കേണ്ടത്. ഇവ jeevajalakam21@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയച്ചു നല്‍കേണ്ടതാണ്. ഇവ മറ്റിടങ്ങളില്‍ പ്രസിദ്ധീകരിച്ചവയോ പ്രസിദ്ധീകരണത്തിനായി നല്‍കിയവയോ ആയിരിക്കരുത്. കൃതികള്‍ 1200 വാക്കുകളില്‍ കവിയരുത്. തിരഞ്ഞെടുക്കപ്പെടുന്ന ലേഖനങ്ങള്‍, അനുഭവക്കുറിപ്പുുകള്‍, വിജയഗാഥകള്‍, സാഹിത്യരചനകള്‍, ചിത്രങ്ങള്‍‍, കാര്‍ട്ടൂണുകള്‍ എന്നിവ പ്രസിദ്ധീകരിക്കും. അവയ്ക്ക് സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുളള ഓണറേറിയത്തിന് അര്‍ഹതയുണ്ടായിരിക്കും. ഇവ മെയ്യ് 10 2022 തീയ്യതിയ്ക്കുളളില്‍ ലഭ്യമാക്കണമെന്ന് അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കെ എസ് ആർ റ്റി സി ബാസ്റ്റാണ്ടിൽ വിദ്യാർഥികൾ ചേരി തിരഞ്ഞു സംഘർഷം
Next post ട്രഷറിയിൽ മേൽക്കൂരയുടെ സിമന്റ് പാളി അടർന് വീണു അപകടം .ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

This article is owned by the Rajas Talkies and copying without permission is prohibited.