വിളപ്പിൽ വില്ലേജിൽ പ്രവർത്തനങ്ങൾ അവതാളത്തിൽ
വിളപ്പിൽശാല :
വിളപ്പിൽ വില്ലേജ് ഓഫീസ് പ്രവർത്തനം അവതാളത്തിലായി.സർവേയും, രീ സർവേയും തുടങ്ങി റവന്യു ആവശ്യങ്ങൾക്ക് ജനം നെട്ടോട്ടമോടുന്ന അവസ്ഥയാണ് കഴിഞ്ഞ കുറച്ചു മാസങ്ങൾ ആയി. നാല് മാസമായി വില്ലേജ് ഓഫീസർ ഇല്ലാത്ത ഇവിടെ പകരം ചുമതലയുള്ള അസിസ്ന്റന്റ് വില്ലേജ് ഓഫീസർ ഉണ്ടായിട്ടും സുഗമമായ പ്രവർത്തനമല്ല ഇവിടെ നടക്കുന്നത്എന്നാണ് ആക്ഷേപം.
വില്ലേജ്ഓഫീസറായിരുന്ന ആൾ ഡപ്യൂട്ടി തഹസീൽദാരായി സ്ഥാന കയറ്റം ലഭിച്ച് പോയതിനെ തുടർന്ന് ഒരുവനിതാ വില്ലേജ് ഓഫീസർ എത്തിയിരുന്നെങ്കിലും രാഷ്ട്രീയപ്രേരണയാൽ ഇവർ അവധി എടുത്തു പോകേണ്ട സാഹചര്യം ഉണ്ടായി. അവരെ സംബന്ധിച്ച് പരാതികൾ ഉയരുകയും ഇതോടെ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായതോടെ ഇവർ ഇവിടെ തുടരാൻ കൂട്ടാക്കിയില്ല എന്നാണ് പുറത്ത് വരുന്ന വിവരം.
അതെ സമയം വിളപ്പിൽ ഗ്രാമപഞ്ചായത്തിൽ റിംഗ് റോഡ് വരുന്നതുമായി ബന്ധപ്പെട്ട് നിരധിപേർ ഭൂമി സംബന്ധിച്ച് വിവരങ്ങൾക്ക് ഇവിടെ എത്താറുണ്ട്.അവർ നൽകുന്ന അപേക്ഷ പരിശോധിക്കുന്നതിനും വസ്തുവിന്റെ പൊസഷൻ തുടങ്ങിയ വിവരങ്ങൾ ബോദ്ധ്യപ്പെടുന്നതിന് വില്ലേജ് ഓഫീസിൽ നിന്ന് എത്താറുള്ളത് ഇപ്പോൾ പാർട്ട് ടൈം സ്വീപ്പറാണ്.
റവന്യു മാർഗരേഖ പ്രകാരം രാവിലെ 9.30 മുതൽ 11 മണിവരെ മാത്രമേ ഈ കണ്ടീജന്റ് ജീവനക്കാരിക്ക് ഓഫീസിൽ ജോലി ചെയ്യാൻ പാടുള്ളു എന്നിരിക്കെ ക്ലർക്കിന്റെ കസേരയിൽ ഇരുന്നു കാര്യങ്ങൾ കൈകാര്യം ചെുന്നതെന്നും. പാർട്ട് ടൈം സ്വീപ്പർ ആണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
വിവിധ സ്ഥലങ്ങളിൽ ഭൂമി സംബന്ധിച്ച പരിശോധനയ്ക്ക്പോകുകയും വരുമാനം,ജാതി തുടങ്ങി വിവിധ സർട്ടീഫിക്കറ്റുകൾ അക്ഷയ കേന്ദ്രം വഴി രജിസ്റ്റർ ചെയ്യുമെങ്കിലും സർട്ടീഫിക്കറ്റ് വില്ലേജ്ഓഫീസർ ഇല്ലാത്തതിനാൽ പകരം ചാർജ് ഏറ്റെടുത്ത ആളുടെ കൃത്യ വിലോപം കൊണ്ട് അപേക്ഷകന് ലഭിക്കുന്നില്ല.
2022-ൽ മികച്ചവില്ലേജ് ഓഫീസിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ വിളപ്പിൽ വില്ലേജിന് ആണ് ഈ അവസ്ഥ. കൈമടക്ക് നൽകിയാൽ ഈ പ്രതിസന്ധികൾക്ക് പരിഹാരം എന്നതും മികച്ച വില്ലേജ് ഓഫീസിൻ്റെ അവസ്ഥ ആണ്.മറ്റൊരു വില്ലേജ് ഓഫിസറെ ഇവിടേക്ക് നിയമിച്ചു എങ്കിലും ഇദ്ദേഹം ഇവിടേക്ക് വരാൻ മടിക്കുന്ന സ്ഥിതിയാണ് എന്ന് വിവരമുണ്ട്.
സാങ്കേതിക സർവകലാശാല, റിംഗ് റോഡ്, ടൗൺ ഷിപ്പ് തുടങ്ങി വികസന പാതയിൽ നിൽക്കുന്ന വിലേജിൻ്റെ ദു സ്ഥിതിക്ക് പരിഹാരം കാണണം എന്നാ ആവശ്യം പല ഭാഗത്ത് നിന്നും ഉയരുന്നു.