September 8, 2024

മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ്

Share Now

മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ്

മലയിൻകീഴ് :

മലയിൻകീഴ് ഗ്രാമപഞ്ചായത്തിൽ 428139402 രൂപ വരവും 424414776 രൂപ ചെലവും3724626 രൂപ നീക്കിയിരുപ്പുമാണ്
ബഡ്ജറ്റിൽ പ്രതീക്ഷിക്കുന്നത് എന്ന് ഗ്രാമപഞ്ചായത്ത്.

യുവജനക്ഷേമം,ഹോംസ്റ്റേ,മുട്ടഗ്രാമം,ഹാപ്പിനെസ്ഗ്രാമം,കിളിക്കൂട് എന്നീ പദ്ധതികൾക്ക് ഊന്നൽ നൽകുന്നതാണ് ബജറ്റ് എന്ന് മലയിൻകീഴ് ഗ്രാമ പഞ്ചായത്തിന്റെ ബഡ്ജറ്റ് അവതരിപ്പിച്ച ശേഷംവൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ
എസ്.സുരേഷ്ബാബു വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പൂർത്തീകരിച്ച് സമൂഹത്തിലെ എല്ലാ മനുഷ്യർക്കും പട്ടിണിയില്ലാത്ത, പാർപ്പിടം
ഇല്ലാത്തവരായി ആരുമില്ലാത്ത,അടിസ്ഥാന സൗകര്യം ലഭ്യമാകുന്നതും, ശുദ്ധജലവും
ശുദ്ധവായുവും ലഭ്യമാകുന്ന ഒരു കാലഘട്ടം ലക്ഷ്യമിടുന്ന ബജറ്റാണെന്ന് വൈസ്
പ്രസിഡന്റ് അവകാശപ്പെട്ടു.

കാർഷിക മേഖലയ്ക്കായ് 46,99,800 രൂപ വകയിരുത്തിട്ടുണ്ട്.മൃഗസം ക്ഷണ
മേഖലയിൽ 82,80,000 രൂപയും വകയിരുത്തിട്ടുണ്ട്.വിദ്യാർത്ഥികൾക്ക്
കായിക,നീന്തൽ പരിശീലനത്തിനായി 4,00,000 രൂപയും ഭിന്നശേഷി സൗഹൃദം 6,00,000 രൂപയും വകയിരുത്തിട്ടുണ്ട്. ആരോഗ്യ മേഖലയ്ക്കായ് 69,98,500 രൂപ,പശ്ചാത്തല മേഖലയിൽ 1,80,99,000 രൂപ,പട്ടികജാതി/പട്ടികവർഗ ജനവിഭാഗങ്ങൾക്ക് 88,53,216
രൂപയും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കളിക്കളം പണിയുന്നതിനായി സ്ഥലം
വാങ്ങാൻ 40,00,000 രൂപ,ഗ്യാസ് ക്രിമിറ്റോറിയം (സഞ്ചരിക്കുന്ന തയ്യാറാക്കാനായി) 5,00,000 രൂപയും വകയിരുത്തിട്ടുണ്ട്.ആനപ്പാറ ഫെസ്റ്റിന്
5,00,000 രൂപ ബഡ്ജറ്റിലുണ്ട്.അതി ദാരിദ്ര്യം മേഖലയിൽ10,00,000.രൂപയും
ഉൾപ്പെടുതിയിട്ടുണ്ട്.

കളിസ്ഥലം വാങ്ങുന്നതിന് ഒരു കോടി രൂപ വേണ്ടി വരും. ബഡ്ജറ്റിന് പുറമേ യുള്ള തുക പൊതുസമൂഹത്തിലെ സുമനസുകളിൽ നിന്ന് ശേഖരിക്കുമെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് എ.വൽസലകുമാരി,സെക്രട്ടറി ബിന്ദുരാജ് എന്നിവരും വാർത്താ സമ്മേളനത്തിൽ
പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post നരേന്ദ്ര മോഡി സർക്കാർ രാജ്യം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് നടപടി ചെയ്തു-രമേശ് ചെന്നിത്തല
Next post നിംസ് സെന്റർ ഫോർ ജിനോമിക് മെഡിസിൻ രണ്ടാം ബാച്ച് റിസർച്ച് ട്രെയിനികളുടെ പാസൗട്ട് ചടങ്ങും ധാരണാപത്രം കൈമാറലും നടന്നു

This article is owned by the Rajas Talkies and copying without permission is prohibited.