September 11, 2024

ജലസമൃദ്ധിയിൽ നിന്നും കർഷക സമൃദ്ധിയിലേക്ക്;റംമ്പൂട്ടാൻ കൃഷിക്ക് തുടക്കമായി.

Share Now


കാട്ടാക്കടയിൽ 15 ഏക്കറിൽ റംമ്പൂട്ടാൻ കൃഷിക്ക് തുടക്കമായി.
മലയിൻകീഴ്: കാട്ടാക്കട മണ്ഡലത്തിലെ മലയിൻകീഴ്, മാറനല്ലൂർ, പള്ളിച്ചൽ, കാട്ടാക്കട, വിളപ്പിൽ, വിളവൂർക്കൽ എന്നീ 6 പഞ്ചായത്തുകളിലായി 15 ഏക്കറിൽ റംമ്പൂട്ടാൻ കൃഷി ആരംഭിച്ചു. നടീൽ ഉത്സവത്തിന്റെ മണ്ഡലതല ഉദ്ഘാടനം നവകേരള മിഷൻ കോർഡിനേറ്റർ ഡോ.റ്റി.എൻ.സീമ മലയിൻകീഴിൽ  നിർവ്വഹിച്ചു. 
സർക്കാരിന്റെ രണ്ടാം 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി നിരവധി പദ്ധതികളാണ് കാട്ടാക്കട മണ്ഡലത്തിൽ എം.എൽ.എ ഐ.ബി.സതീഷിന്റെ നേതൃത്വത്തിൽ വിഭാവനം ചെയ്തിട്ടുള്ളത്. ഇതിൽ ജലസമൃദ്ധിയിൽ നിന്ന് കാർഷികസമൃദ്ധി ലക്ഷ്യമാക്കി നടപ്പിലാക്കാനുദ്ദേശിക്കുന്ന നിരവധി പദ്ധതികളുമുണ്ട്. തനത് കൃഷിവിളകൾക്കൊപ്പം വേറിട്ട നാണ്യവിളകളുടെയും ഫലവൃക്ഷങ്ങളുടെയും കൃഷിയും, അവയെ വ്യാവസായികാടിസ്ഥാനത്തിൽ മൂല്യവർദ്ധിത ഉൽപനങ്ങളാക്കുന്നതിനുമാണ് കാർഷികസമൃദ്ധി ലക്ഷ്യമിടുന്നത്. ഇതിലൊരു പദ്ധതിയാണ്   റംമ്പൂട്ടാൻ കൃഷി. 


പദ്ധതിയുടെ ലോഗോ പ്രകാശനവും ഇതോടൊപ്പം നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജയ്ക്ക് നൽകിക്കൊണ്ട് ഐ.ബി.സതീഷ് എം.എൽ.എ നിർവ്വഹിച്ചു.മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡന്റ് എസ്.സുരേഷ്ബാബു സ്വാഗതം ആശംസിച്ചു. കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ പത്മം പദ്ധതിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ശാന്താപ്രഭാകരൻ, ഭൂവിനിയോഗ ബോർഡ് കമ്മിഷ്ണർ എ.നിസാമുദ്ദീൻ, പള്ളിച്ചൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജ്യോതി.വി.ആർ, മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എ.ബിന്ദുരാജ് . മലയിൻകീഴ് കൃഷി ഓഫീസർ ശ്രീജ.എസ്  വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉഴമലയ്ക്കലമ്മ പുരസ്‌കാരം വാവ സുരേഷിന്
Next post പ്രിയാശ്യാമിന്റെ മധുരനെല്ലിക്ക എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു

This article is owned by the Rajas Talkies and copying without permission is prohibited.