September 9, 2024

മുതിർന്ന കോണ്ഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു

Share Now

മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ (79) അന്തരിച്ചു. തിരുവനന്തപുരം വെമ്പായത്തെ വസതിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.കെ.പി.സി.സി ജനറൽ സെക്രട്ടറി, ഡി.സി.സി അധ്യക്ഷൻ അടക്കം നിരവധി പദവികൾ വഹിച്ചു.

1984, 1987 വർഷങ്ങളിൽ ചിറയൻകീഴിൽനിന്നു ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1977ൽ കഴക്കൂട്ടം നിയസഭ മണ്ഡലത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടെങ്കിലും എ.കെ.ആന്റണിക്കു വേണ്ടി നിയമസഭാംഗത്വം രാജിവച്ചു. 1977ലും 1979ലും രാജ്യസഭാംഗമായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ദേശീയ പണിമുടക്കിൽ കടകൾ അടക്കാനുള്ള ആഹ്വാനത്തിൽ നിന്നും ഉത്തരവാദിത്ത്വപ്പെട്ട സംഘടനകൾ പിൻവാങ്ങണം
Next post ലഹരി ഗുളികകളും ,കഞ്ചാവും, ഉറക്കഗുളികകളും വ്യാജ കുറിപടിയും സീലുമായി യുവാവ് പിടിയിൽ.

This article is owned by the Rajas Talkies and copying without permission is prohibited.