ദേശീയ പണിമുടക്കിൽ കടകൾ അടക്കാനുള്ള ആഹ്വാനത്തിൽ നിന്നും ഉത്തരവാദിത്ത്വപ്പെട്ട സംഘടനകൾ പിൻവാങ്ങണം
ദ്വിദിന ദേശീയ പണിമുടക്കിൽ കടകൾ അടക്കാനുള്ള ആഹ്വാനത്തിൽ നിന്നും ഉത്തരവാദിത്ത്വപ്പെട്ട സംഘടനകൾ പിൻവാങ്ങണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്. എസ്. മനോജ് ആവശ്യപ്പെട്ടു. കച്ചവടക്കാർ കടക്കെണിയിലാണ്. കോവിഡ് മഹാമാരി സമ്മാനിച്ച സാമ്പത്തിക ദുരന്തം ഇനിയും തരണം ചെയ്യുവാൻ കഴിഞ്ഞിട്ടില്ല. കേരള സംസ്ഥാനത്തിന് പുറത്ത് കടകൾ അടച്ചുള്ള സമരമില്ല. കേരളത്തിലെ തോഴിലാളി സംഘടനകൾ സംയുക്തമായി എല്ലാ ആണ്ടിലും നടത്തുന്ന ആണ്ടു നേർച്ച വിജയിപ്പിക്കുന്ന നേർച്ചക്കോഴികളായി കേരളത്തിലെ വ്യാപാരികളെ കാണുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു സാമ്പത്തിക വർഷത്തിൽ മാർച്ച് 28, 29 ദിവസങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്ന കാര്യത്തിൽ സമരം പ്രഖ്യാപനം നടത്തിയ സംഘടനാ നേതൃത്ത്വത്തിന് വലിയ വീഴ്ച്ച സംഭവിച്ചിട്ടുണ്ട്. മറ്റെല്ലാ സംസ്ഥാനങ്ങളിലും സാധാരണ ദിനം പോലെ കടന്നു പോകുന്ന ഈ സമരം കേരളത്തിലെ വ്യാപാര- വ്യവസായ – ടൂറിസം മേഖലകൾ പൂർണ്ണമായും സ്തംഭിപ്പിച്ച് സാമ്പത്തിക മേഖലയ്ക്ക് കനത്ത തിരിച്ചടി സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
More Stories
മികച്ച ശാസ്ത്രപ്രബന്ധത്തിനുള്ള ദേശീയ പുരസ്കാരം പ്രശസ്ത ഓങ്കോളജി സര്ജന് ഡോ. തോമസ് വറുഗീസിന്
കൊച്ചി: അർബുദ ചികിത്സയിൽ നൂതനമായ രീതികൾ നടപ്പിലാക്കാൻ കഴിയുന്ന കണ്ടെത്തലുകൾ നടത്തിയ പ്രശസ്ത ഓങ്കോളജിക്കല്‍ സര്‍ജനും കൊച്ചി മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടറുമായ ഡോ....
ക്യാമ്പിങ് ഗ്ലാമറാക്കാൻ ഗ്ലാമ്പിങ്; ഞൊടിയിടയിൽ ഒരു റിസോർട്ട് പണിയാം
കൊച്ചി: പരിസ്ഥിതിക്ക് ആഘാതമില്ലാതെ ടൂറിസം സാധ്യതകളുള്ള ഏതു സ്ഥലത്തും വിശാല സൗകര്യങ്ങളോടെ അഞ്ച് ദിവസത്തിനുള്ളിൽ ഒരു റിസോര്‍ട്ട് വരെ സാധ്യമാക്കുന്ന പുതിയ ഉൽപ്പന്നം വരുന്നു. കേരളത്തിൽ പുതുമയുള്ളതും...
അത്യാധുനിക കാൻസർ ചികിത്സ കേന്ദ്രം തുറന്ന് മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ആശുപത്രി
കൊച്ചി: കേരളത്തിലെ ആദ്യ മിഷൻ ആശുപത്രിയായ മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റലിൽ അത്യാധുനിക കാൻസർ ചികിത്സാ പ്രതിരോധ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നു. കാൻസർ രോഗികൾക്ക് മിതമായ ചെലവിൽ...
ആഗോള സ്റ്റാര്‍ട്ടപ്പ് മേളയില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ മലയാളിയുടെ സ്റ്റാര്‍ട്ടപ്പ്
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ബീച്ച് സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബലിലില്‍ കുടിവെള്ളം എത്തിക്കുന്നത് മലയാളി ആരംഭിച്ച കുടിവെള്ള ടെക് സ്റ്റാര്‍ട്ടപ്പ്. 2020ല്‍ തുടങ്ങിയ മുഹമ്മദ്...
കോച്ചില്ലാതെ നേട്ടങ്ങൾ നേടി ഇന്റർനാഷണൽ മാസ്റ്റർ ജുബിൻ ജിമ്മി
കൊല്ലം : കേരള - ക്യൂബൻ സഹകരണത്തിന്റെ ഭാഗമായി നടക്കുന്ന പ്രഥമ ചെ ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന മലയാളി താരങ്ങളിൽ ചടുല നീക്കങ്ങൾ കൊണ്ട് കാണികളെ...
സ്പൈസസ് ബോർഡ് പെൻഷനേഴ്സ് സമ്മേളനം
കൊച്ചി: ഓൾ ഇന്ത്യ സ്പൈസസ് ബോർഡ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷന്റെ 15-ാമത് ദേശീയ വാർഷിക പൊതുയോഗം (എജിഎം) കൊച്ചിയിൽ നടന്നു. സ്പൈസസ് ബോർഡ് സെക്രട്ടറി ഡി.സത്യൻ ഐ.എഫ്.എസ്....