നെയ്യാർ ജലാശയം എണ്ണ ചോർച്ചയിലൂടെ മലിനമാക്കുന്നു. അഞ്ചു പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി പ്രദേശമാണ് നെയ്യാർ ജലാശയം
നെയ്യാർ ഡാം :
നെയ്യാർ ജലാശയത്തിൽ എണ്ണ പരക്കുന്നത് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കുന്നു.നെയ്യാറിലെ കാലഹരണ പെട്ട ബോട്ടുകളിലെ എഞ്ചിനിൽ ഉപയോഗിക്കുന്ന എണ്ണയാണ് കുറച്ചു ദിവസമായി ചോർന്നു ജലാശയമാകെ പരക്കുന്നത് .അപൂർവ്വ ഇനം മത്സ്യങ്ങളും ജല ജീവികളും ഉള്ള ജലാശയത്തിൽ നിന്നാണ് കാളിപ്പാറ കുടിവെള്ള പദ്ധതി പ്രകാരം അഞ്ചു പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്നത്.സോളാറും വൈദ്യുതിയും ഉപയോഗിച്ച് ഓടുന്ന ബോട്ടുകൾ തേക്കടി ഉൾപ്പടെ ഉപയോഗപ്പെടുത്തുമ്പോൾ നെയ്യാറിൽ ഫിറ്റ്നസ് നഷ്ട്ടപെട്ട ബോട്ടുകളാണ് ഇപ്പോഴും സഞ്ചാരികൾക്കായുള്ളത്. വർഷങ്ങൾക്ക് മുൻപ് പുതിയ ബോട്ടുകൾ എത്തിക്കാൻ മുപ്പതു ലക്ഷം രൂപയിലധികം വിഴിഞ്ഞത്തെ കമ്പനിക്ക് കൈമാറി എന്ന് പറയുമ്പോഴും ബോട്ടും ഇല്ല കാശും ഇല്ല അവസ്ഥയാണ് ഉള്ളത്.ഫിറ്റ്നസ് ഇല്ലാത്ത ബോട്ടുകളാണ് നെയ്യാറിലേത് എന്ന് മുൻപും വാർത്തകൾ വന്നിരുന്നു.എന്നാൽ ഇപ്പോഴും പുതിയ ബോട്ടുകളോ പുതിയ സംവിധാനങ്ങളോ നടപ്പിലാക്കാൻ അധികൃതർ തയാറായിട്ടില്ല.ഇപ്പോഴുള്ള ബോട്ടുകൾ എല്ലാം പഴക്കം ചെന്നവയാണ്.പലതിനും എഞ്ചിൻ തകരാറുകൾ പല തവണ പരിഹരിച്ചു എങ്കിലും ഇപ്പോഴും അടിക്കടി ഇവ കട്ടപുറത്തു ആകുന്നുണ്ട്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇപ്പോൾ ഇവയിൽ നിന്നും എൻജിൻ എണ്ണയും ചോർന്നു തുടങ്ങി ജലാശയത്തിനും നാശമുണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്.