September 7, 2024

ബസ് കാത്തിരുപ്പ്  കേന്ദ്രത്തിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി

Share Now

കോട്ടൂർ ബസ് കാത്തിരുപ്പ്  കേന്ദ്രത്തിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി.കഴിഞ്ഞ മൂന്നു ദിവസമായി അവശ നിലയിൽ ഇവിടെ കണ്ട ഇദ്ദേഹത്തിന് മൂത്രം പോകുന്നതിനായി ട്യൂബ് ഘടിപ്പിച്ചിരുന്നു.നാട്ടുകാർ ഇതു കണ്ടു പാലിയേറ്റീവ് കെയറിൽ അറിയിച്ചു എങ്കിലും അവരുടെ പട്ടികയിൽ ഇങ്ങനെ ഒരാൾ ഇല്ലായിരുന്നു .തുടർന്നുള്ള അന്വേഷണത്തിൽ നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സയിൽ ഇരുന്ന മർത്താണ്ഡം സ്വദേശി എന്നു കണ്ടു നെയാർ ഡാം പോലിസിൽ അറിയിച്ചു.തുടർന്ന് ഇന്ന് ഇദ്ദേഹത്തെ മരിച്ച നിലയിൽ കാണുകയായിരുന്നു.ഉദ്ദേശം 70 വയസ് പ്രായമാണ് ഇദ്ദേഹത്തിന്.ഇന്നു പോലീസ് സ്ഥലത്തെത്തി മേൽ.നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അറക്കപൊടിയെന്ന വ്യാജേന കോഴിഫോമിൽ കഞ്ചാവ് ശേഖരം
Next post നഴ്സിന്റെ സമയോചിതമായ ഇടപെടൽ ശ്രമം കള്ളന്റെ ശ്രമം പാളി.

This article is owned by the Rajas Talkies and copying without permission is prohibited.