September 8, 2024

പാതയോര പരിപാലനം റോഡ് സുരക്ഷാ മുൻകരുതലുമായി റാഫ്

Share Now


തിരുവനന്തപുരം:പാതയോര പരിപാലനം റോഡ് സുരക്ഷാ മുൻകരുതലുമായി  റാഫ്  റോഡിൻറെ പാർശ്വങ്ങളിൽ കാഴ്ചമറക്കുന്ന കുറ്റിക്കാടുകൾ  ശുചീകരിക്കുന്നു.കോവിഡ്  മഹാമാരിയുടെ  പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ” റോഡ് ആക്സിഡൻ്റ് ആക് ഷൻ ഫോറം ” (റാഫ്) തിരുവനന്തപുരം ജില്ല കമ്മിറ്റിയും നെടുമങ്ങാട് മേഖല യൂണിറ്റ് പ്രവർത്തകരും ചേർന്ന് വിളപ്പിൽ – ഉറിയാക്കോട് റോഡിൻ്റെ  കാഴ്ച മറക്കുന്ന തരത്തിലുള്ള കുറ്റിക്കാടുകളൂം മറ്റും ശ്രമദാനമായി വെട്ടി നീക്കം ചെയ്യാനും ഈ ഭാഗങ്ങളിലുള്ള സൈൻ ബോർഡുകൾ തുടച്ച് വൃത്തിയാക്കാനും ഒരുങ്ങുന്നത്.

ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കാട്ടക്കട എം എൽ എ  അഡ്വ.ഐ ബി സതീഷ്  ഉദ്ഘാടനംചെയ്യും.  ജീവകാരുണ്യ പ്രവത്തനങ്ങളുടെ ഭാഗമായി  ” റോഡുസുരക്ഷ; കുടുംബത്തിൻ്റെ രക്ഷ ” ”ഒരിറ്റു ശ്രദ്ധ; ഒരു പാടായുസ്സ് ” എന്ന പേരിൽ കാൽ നൂറ്റാണ്ടു കാലത്തെ പ്രവർത്തന പാരമ്പര്യവുമായി ഇക്കൊല്ലത്തെ ഓണാഘോഷ പരിപാടിയായിട്ടാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ഡി സുരേഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്.മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ  പങ്കെടുക്കുന്ന പരിപാടിയിൽ റോഡുസുരക്ഷാ ലഘുലേഖകൾ കാട്ടാക്കട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്    പ്രശാന്ത്  ആദ്യ വിതരണം ചെയ്യും.

റാഫ് രക്ഷാധികാരികളായ റിട്ട. ജോയിൻ്റ് സെക്രട്ടറി എസ്ആർ.രവികുമാർ , റിട്ട. ഡിവൈഎസ്പി. ടി. സുരേഷ് , ജില്ലാ പ്രസിഡണ്ട് വി.അജയകുമാർ, സെക്രട്ടറി മോഹൻജി പ്രചോദന, നെടുമങ്ങാട് മേഖല യൂണിറ്റ് ഭാരവാഹികളും  സംബന്ധിക്കുമെന്ന് റാഫ് സംസ്ഥാന സെക്രട്ടറി എസ് എൻ .വിജയകുമാർ പത്രക്കുറിപ്പിൽ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post മദ്യലഹരിയില്‍ രോഗി ആബുലന്‍സ് ഡ്രൈവറുടെ കഴുത്തിന് പിടിച്ചു ആംബുലന്‍സ് മറിഞ്ഞുഅപകടം
Next post അനധികൃത മദ്യ വിൽപ്പന ; ഓണം സ്പെഷ്യൽ സ്പെഷ്യൽ ഡ്രൈവ് 10.5 ലിറ്റർ വിദേശമദ്യം പിടികൂടി

This article is owned by the Rajas Talkies and copying without permission is prohibited.