September 19, 2024

സത്യാന്വേഷണ ചാരിറ്റബിൾ സൊസൈറ്റി മന്ദിരോദ്ഘാടനം

Share Now


  മലയിൻകീഴ്: മിണ്ണംകോട് നെടിയവിള സത്യാന്വേഷണ ചാരിറ്റബിൾ സൊസൈറ്റി
നിർമ്മിച്ച പുരുഷ വയോജന മന്ദിരത്തിന്റെ (എസ്.ആർ.ജെ റിച്ചാർഡ് സൺ സ്മാരക
മന്ദിരം) ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. ചാരിറ്റബിൾ സൊസൈറ്റി
പ്രസിഡന്റ് ഗിൽറ്റൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.
ജനാർദ്ദനൻനായർ സ്വാഗതം പറഞ്ഞു. അടൂർ പ്രകാശ് എം.പി, ജില്ലാ പഞ്ചായത്ത്
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,
സത്യാന്വേഷണ ചാരിറ്റബിൾ സൊസൈറ്റി സ്ഥാപകൻ വിളപ്പിൽ സോമൻ, ട്രഷറർ എം.ഡി.
ദീലീപ്, തമലം വിജയൻ, പ്രേമചന്ദ്രൻനായർ, അരവിന്ദാക്ഷൻ നായർ, മുരളീധരൻ
എന്നിവർ സംസാരിച്ചു. സിനിമാതാരം ജഗതി ശ്രീകുമാർ രക്ഷാധികാരിയായ
സത്യാന്വേഷണ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തനമാരംഭിച്ചിട്ട് 16 വർഷം
പിന്നിടുകയാണ്. റിച്ചാർഡ്സൺ ദാനമായി നൽകി 77 സെന്റ് സ്ഥലത്ത്
നാട്ടുകാരുടെ സഹകരണത്തോടെയാണ് എസ്.ആർ.ജെ റിച്ചാർഡ് സൺ സ്മാരക മന്ദിരം
നിർമ്മിച്ചതെന്നും പ്രസിഡന്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post എട്ടു ലക്ഷം രൂപയിൽ നവീകരിച്ച എൽ പി സ്‌കൂൾ കെട്ടിടം അഴിമതി എന്നു ആരോപണം
Next post ഞങ്ങളും കൃഷിയിലേക്ക് മുതിയാവിളയിലും ഇനി പച്ചക്കറിത്തോട്ടം

This article is owned by the Rajas Talkies and copying without permission is prohibited.