September 15, 2024

എട്ടു ലക്ഷം രൂപയിൽ നവീകരിച്ച എൽ പി സ്‌കൂൾ കെട്ടിടം അഴിമതി എന്നു ആരോപണം

Share Now

എട്ടു ലക്ഷം രൂപയിൽ നവീകരിച്ച എൽ പി സ്‌കൂൾ കെട്ടിടത്തിൽ അഴിമതി എന്നു ആരോപണം.കെട്ടിടത്തിന്റെ സീലിംഗ് പൊളിഞ്ഞു വീണു.

പൂവച്ചൽ: എട്ടുലക്ഷം മുടക്കി നവീകരിച്ച സ്‌കൂൾ കെട്ടിടം അഴിമതി വിവാദത്തിൽ.സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ  കെട്ടിടത്തിന്റെ സീലിങ് പൊളിഞ്ഞു വീണതും ചോർച്ച അനുഭവപ്പെടുന്നതുമാണ് ഇപ്പോൾ  വിവാദത്തിൽ ആയിരിക്കുന്നത്.പൂവച്ചൽ ഗ്രാമപഞ്ചായത്ത് കോവിൽ വിള വാർഡിലെ കുഴക്കാട് എൽ പി സ്‌കൂൾ നവീകരണവുമായി ബന്ധപ്പെട്ടാണ് ലക്ഷങ്ങളുടെ അഴിമതി ആരോപണവുമായി പ്രതിപക്ഷം രംഗത്തു എത്തിയിരിക്കുന്നത്.
കഴിഞ്ഞ ഭരണസമിതിയാണ് പൂവച്ചൽ പഞ്ചായത്തിലെ കോവിൽവിള വാർഡിലെ കുഴക്കാട് എൽ പി സ്‌കൂൾ നവീകരണത്തിന് എട്ടുലക്ഷം രൂപ അനുവദിച്ചത്.മൂന്നു ക്ലാസ്മുറികൾ ഉള്ള കെട്ടിടത്തിന് മേൽക്കൂര,സീലിങ് പെയിന്റിങ് എന്നിവക്കായാണ് തുക അനുവദിച്ചത്.പണി ആരംഭിച്ചു എങ്കിലും പുതിയ ഭരണ സമിതി അധികാരത്തിൽ കയറിയ ശേഷം തുടർനടപടികൾ വേഗത്തിലാക്കി പണി പൂർത്തീകരിച്ചു.ഓട് മേഞ്ഞ കെട്ടിടം പൊളിച്ചു നീക്കി ഷീറ്റ് മേയാനും കെട്ടിടം പെയിന്റിങ് നടത്തുന്നതിനുമായിരുന്നു കരാർ.എന്നാൽ പഴയ തടിയും, കഴുക്കോലും, പട്ടിയലും നിലനിറുത്തി നിലവാരം കുറഞ്ഞ ഷീറ്റാണ് മേഞ്ഞിരിക്കുന്നത്.ഇതും ഇപ്പോൾ പലഭാഗത്തും ചോരുന്നു.പെയിങ് കഴിഞ്ഞു എന്ന് പറയുമ്പോഴും മുൻപ് ചുവരുകളിൽ എഴുതിയിരുന്ന അക്ഷരങ്ങൾ ഇപ്പോഴും തെളിഞ്ഞു കാണുന്നു.പേരിനു മാത്രം പെയിന്റിങ് എന്നത് ഇതു കാണുമ്പോൾ തന്നെ ബോധ്യമാകുമെന്നും ഇത്തരത്തിൽ രണ്ടു ലക്ഷം രൂപയുടെ പണിപോലും നടത്താതെ തട്ടിക്കൂട്ട് പണി നടത്തി എട്ടു ലക്ഷം രൂപ സർക്കാർ ഖജനാവിന് നഷ്ടം വരുത്തിയിരിക്കുകയാണ്  കരാർഎടുത്തിട്ടുള്ള കോണ്ട്രാക്റ്റര്മാരുടെ ഇടതു സംഘടനഎന്നുമാണ് പ്രതിപക്ഷ ആരോപണം

ഇതിനു ഉത്തരവാദികളായ പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറി എ ഈ എന്നിവർക്കെതിരെ നടപടി വേണമെന്നും പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെടുന്നു.പഞ്ചായത്തിലെ വിവിധ കരാറുകളിൽ ഇത്തരം അഴിമതികൾ ഒളിഞ്ഞിരിക്കുകയാണ് എന്നും പ്രതിപക്ഷ ആരോപണമുണ്ട്.

അതേ സമയം  രണ്ടു മാസം മുൻപ് കോവിൽ വിള വാർഡ് അംഗം സ്‌കൂൾ കെട്ടിടത്തിലെ നവീകരണ പ്രവർത്തികളിൽ അപാകത ചൂണ്ടിക്കാട്ടി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു.അറ്റകുറ്റ പണികൾ നടക്കുന്നതിൽ അഴിമതി ഉണ്ടെന്നും  ഗുണമേന്മനകുറഞ്ഞവ ആണ് അറ്റകുറ്റപണിക്കായി ഉപയോഗിക്കുന്നത് എന്നും പ്രസിഡന്റ്,അസിസ്റ്റന്റ് എഞ്ചിനീയർ  അടങ്ങുന്ന സമിതി കെട്ടിടം സന്ദരിശിച്ചു അന്വേഷണം നടത്തിയ ശേഷമേ ബിൽ ഒപ്പിടാൻ പാടുള്ളൂ എന്നുമായിരുന്നു പരാതി. എന്നാൽ  ഇതു അവഗണിച്ചാണ്  കരാർ എടുത്ത  കുഴക്കാട്‌ എൽ.പി സ്‌കൂൾ നവീകരണത്തിന് തുക മുഴുവൻ പാസ് ആക്കിയിരിക്കുന്നത്.ബിൽ പാസായി മാസം കഴിയുമ്പോഴേക്കും പ്രവർത്തികൾ പൊളിഞ്ഞു തുടങ്ങി.           എന്നാൽ വാർഡ് അംഗം ഉൾപ്പെടെ കരാറുകാരിൽ നിന്നും കൈക്കൂലി വാങ്ങി എന്ന ആരോപണം ഒരു വിഭാഗം പ്രചരിപ്പിക്കുന്നുണ്ട്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ സൗമ്യ ജോസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങളായ കട്ടക്കോട് തങ്കച്ചൻ,അജിലാഷ്,ലിജു സാമുവേൽ , അനൂപ് കുമാർ, വത്സല, അഡ്വ രാഘവ ലാൽ  തുടങ്ങിയവർ സ്‌കൂൾ സന്ദർശിച്ചു അധ്യാപകരുമായി സംസാരിച്ചു.അടുത്തിടെ കുഴക്കാട് എൽപിഎസ് ചുമതല ഏറ്റ പ്രധാന അധ്യാപിക ആയതിനാൽ ഇതിനെ കുറിച്ച് കൂടുതൽ അറിയില്ല എന്നും സ്‌കൂൾ തുറക്കുമ്പോൾ  ഈ അവസ്ഥയിൽ കുട്ടികളെ ഈ മുറികളിൽ ഇരുത്താൻ ഭയമാണ് എന്നും പഞ്ചായത്തിനെ വിവരങ്ങൾ ധരിപ്പിക്കുമെന്നുംഅധ്യാപിക പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പിതാവ് നാലാം വിവാഹത്തിനൊരുങ്ങി.തർക്കത്തിനൊടുവിൽ മകൻ വീട് തകർത്തു എന്നു  പിതാവിന്റെ പരാതി
Next post സത്യാന്വേഷണ ചാരിറ്റബിൾ സൊസൈറ്റി മന്ദിരോദ്ഘാടനം

This article is owned by the Rajas Talkies and copying without permission is prohibited.