റെസിഡൻഷ്യൽ സ്‌കൂൾ മാറ്റാൻ നീക്കം.ഇതിനെതിരെ അഗസ്ത്യവനം ആദിവാസികൾ പഞ്ചായത്തിന് മുന്നിൽ കരികൊടിസമരം നടത്തി റീത്തു സർപ്പിച്ചു.
കുറ്റിച്ചൽ:
ആദിവാസി ഊരിൽ അനുവദിച്ച റെസിഡൻഷ്യൽ സ്‌കൂൾ മാറ്റാൻ നീക്കം.ഇതിനെതിരെ അഗസ്ത്യവനം ആദിവാസികൾ പഞ്ചായത്തിന് മുന്നിൽ കരികൊടിസമരം നടത്തി റീത്തു സർപ്പിച്ചു.കുറ്റിച്ചൽ പഞ്ചായത്തിലാണ് ആദിവാസികൾ വ്യത്യസ്ത സമരപാത സ്വീകരിച്ചത്.ജി കാർത്തികേയൻ മന്ത്രി ആയിരുന്നപ്പോൾ അനുവദിച്ച മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ ആണ് ഇപ്പോൾ സ്ഥലം അനുവദിച്ചു നിർമ്മാണ ജോലികൾ ആരംഭിക്കാനിരിക്കെ മറ്റൊരിടത്തേക്ക് മാറ്റാൻ പാഞ്ചായത് രസലൂഷൻ പാസാക്കിയത്. പാങ്കാവിലോ അല്ലെങ്കിൽ അതിർത്തി പ്രദേശത്തോ വേണമെന്ന ആവശ്യം ആണ് പഞ്ചായത്ത് ഇപ്പോൾ ഉന്നയിക്കുന്നത്.വർഷങ്ങൾ ആയുള്ള കാത്തിരിപ്പിന് ഒടുവിൽ നിർമ്മാണം ആരംഭിക്കുനെന്ന ഘട്ടം വന്നപ്പോളാണ് വീണ്ടും റെസിഡൻഷ്യൽ സ്‌കൂൾ അട്ടിമറിക്കാൻ പഞ്ചായത്തു തന്നെ ശ്രമിക്കുന്നത് എന്ന് സമരക്കാരും കോൺഗ്രസ് നേതാക്കളും ആരോപിച്ചു. മുട്ടാ ന്യായങ്ങൾ പറഞ്ഞു തടസം ഉന്നയിച്ചാൽ ഈ തലമുറയിലെ കുട്ടികൾക്കും പഠനം അന്യമാകുമെന്ന സ്ഥിയാണ് എന്ന് ആദിവാസികൾ പറഞ്ഞു.ആദിവാസികളുടെ ഉന്നമനവും പ്രദേശത്തിന്റെ വികസനവും രാഷ്ട്രീയം നോക്കാതെയുള്ള ഇടപെടൽ വേണമെന്നും നിശ്ചയിച്ചുറപ്പിച്ച വാലിപ്പറയിൽ തന്നെ സ്‌കൂൾ നിർമ്മാണം പ്രവർത്തനം ആരംഭിക്കണമെന്നും സമരക്കാർ പറഞ്ഞു.
വലിപ്പറയിലെ റസിഡൻഷ്യൽ സ്‌കൂളിനായി കിഫ്‌ബി വഴി 27.30 ലക്ഷം രൂപ അനുവദിച്ചിരുന്നു.തുടർന്ന് നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.നിർദിഷ്ട സ്ഥലത്തു കാടുവെട്ടിത്തെളിച്ചു മരങ്ങൾ മുറിച്ചു നീക്കി തുടർ പ്രവർത്തനങ്ങൾ നടന്നുവരുന്നതിനിടെയാണ് പഞ്ചായത്തു ഇപ്പോൾ റസ്ലയൂഷൻ പാസാക്കിയിരിക്കുന്നത്.ഇതിനു മാറ്റം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നാണ് സമരക്കാർ പറയുന്നത്.ഉറവ് സാംസ്ക്കാരിക വേദി പ്രസിഡന്റ് സുരേഷ് മിത്ര,രശ്മി,കോട്ടൂർ സന്തോഷ്,ശ്രീദേവി,കുറ്റിച്ചൽ ഷാജി,ഷിജു,സുരേഷ്‌കുമാർ,മോഹൻകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു സമരപരിപാടികൾ.