ജൽ ജീവൻ പദ്ധതി ഇഴയുന്നു ;വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെ അംഗങ്ങൾ വാട്ടർ അതോറിറ്റി എ ഈ യെ ഉപരോധിച്ചു.
കാട്ടാക്കട
ജൽ ജീവൻ പദ്ധതി പ്രവർത്തികൾക്കായി പഞ്ചായത്ത് വിഹിതം അടച്ചെങ്കിലും നടപടി സ്വീകരിക്കത്തതിൽ പ്രതിഷേധിച്ചു കാട്ടാക്കട വാട്ടർ അതോറിറ്റി എ ഈ യെ വെള്ളറട പഞ്ചായത്ത് പ്രസിഡന്റിനെ നേതൃത്വത്തിൽ ഉപരോധിച്ചു.വെള്ളറട ഗ്രാമപഞ്ചായത്തിലെ 23 വാര്ഡിലേയും ഗുണഭോക്താക്കളുടെ വിഹിതം പഞ്ചായത്തുജലവകുപ്പിനു അടച്ചു വര്ഷം ആയിട്ടുംഇതിനായുള്ള പ്രവർത്തികൾ ജല വകുപ്പ് തുടങ്ങിയില്ല. കുടിവെള്ള ക്ഷാമം അതിരൂക്ഷമായി നേരിടുന്ന പഞ്ചായത്തിന്റെ അവസ്ഥ നിരവധി തവണ അധികൃതരുമായി ബന്ധപ്പെട്ട് ചർച്ച ചെയ്‌തെങ്കിലും പദ്ധതി നടപ്പാക്കാനുള്ള നീക്കങ്ങൾ ഉണ്ടായില്ല.അധികൃതരുടെ അവഗണനയിലും അനാസ്ഥയിലും പ്രതിഷേധിച്ചാണ് ബുധനാഴ്ച ഉച്ചയോടെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ ഉപരോധ സമരം നടത്തിയത്.തീരുമാനം ആകാതെ പിരിഞ്ഞുപോകില്ല എന്നായതോടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തുകയും 2022 മെയ് ആദ്യവാരത്തോടെ പദ്ധതി നടപ്പാക്കാമെന്ന ഉറപ്പ് നൽകുകയും ചെയ്തു.ഇതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. പാഞ്ചായത് പ്രസിഡന്റ് എം രാജ്‌മോഹൻ ,വൈസ് പ്രസിഡന്റ് ദീപ്തി,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് മംഗൾ ദാസ്, അംഗങ്ങളായ ഷാജി വെള്ളരിക്കുന്നു, മുട്ടച്ചൽ സിബിൻ,ലീല,ദീപ,ഫിലോമിന,സരള വിൻസെന്റ്, ജിനറോസ് തുടങ്ങിയവർ നേതൃത്വം നൽകി.