September 16, 2024

കുളത്തുമ്മൽ എൽ പി എസിന് പുതിയ ബസ് അനുവദിച്ചു നാളെ ഐ ബി സതീഷ് എം എൽ എ ഉദ്ഘാടനം ചെയ്യും.

Share Now

കാട്ടാക്കട:

കാട്ടാക്കട കുളത്തുമ്മൽ എൽ പി എസിന് എം എൽ എ ഫണ്ടിൽ നിന്നും പുതിയ ബസ് അനുവദിച്ചു.വെള്ളിയാഴ്ച രാവിലെ 10 ന് സ്കൂൾ അങ്കണത്തിൽ കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ അനിൽകുമാർ അധ്യക്ഷൻ ആകുന്ന ചടങ്ങിൽ ഐ ബി സതീഷ് എം എൽ എ ബസ് ഫ്ളാഗ് ഓഫ് ചെയ്യും.

യാത്ര സൗകര്യം ഇല്ലാതെ കുട്ടികൾക്ക് സ്കൂളിലെ പഠനം മുടങ്ങാതിരിക്കാൻ പിടിഎ മുൻകൈ എടുത്തു ആണ് കാട്ടാക്കടയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളെ സുഗമമായി എത്തിക്കുന്നതിന് ഒരു സ്കൂൾ ബസ് കൂടി വേണമെന്ന ആവശ്യം എം എൽ എ യുടെ മുന്നിൽ എത്തിക്കുകയും എം എൽ എ അനുഭാവ പൂർവ്വം നടപടി സ്വീകരിക്കുകയും ചെയ്തത് എന്ന് സ്കൂളിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ പ്രധാന അധ്യാപകൻ എസ് കെ സനൽകുമാർ,പി ടി എ പ്രസിഡൻ്റ് ആർ സി അനിൽകുമാർ എന്നിവർ പറഞ്ഞു.

എം പി റ്റി എ പ്രസിഡന്റ്‌ അലി ഫാത്തിമ , പി റ്റി എ വൈസ് പ്രസിഡന്റ്‌ ഗണേഷ്. എസ് എം. പിടിഎ അംഗങ്ങളായ ഷഹീർ, പ്രവീൺ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായനരനായാട്ട് പോലീസ് അവസാനിപ്പിക്കണം: കെ.സുധാകരന്‍ എംപി
Next post <em>പോലീസില്‍ സമത്വപൂര്‍ണ്ണമായ തൊഴിലിടം ഒരുക്കും : മന്ത്രി ബാലഗോപാൽ</em>

This article is owned by the Rajas Talkies and copying without permission is prohibited.