September 8, 2024

സ്കൂട്ടർ യാത്രക്കാരിയെ തടഞ്ഞ് നിറുത്തി ശാരീരികമായി ഉപദ്രവിച്ച  കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

Share Now

വിളപ്പിൽശാല:

സ്കൂട്ടർ യാത്രക്കാരിയെ തടഞ്ഞ് നിറുത്തി ശാരീരികമായി ഉപദ്രവിച്ച  കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

വിളപ്പിൽശാല മലപ്പനംകോട് വച്ച് സ്ക്കൂട്ടർ യാത്രക്കാരിയായ ചെറിയകൊണ്ണി സ്വദേശിനി യുവതിയെ തടഞ്ഞ് നിറുത്തി മാറിടത്തിൽ പിടിച്ച് അപമാനിച്ച കേസിലെ പ്രതി  അമ്പൂരി, തേക്കുപാറ, കൂട്ടപ്പു ശൂരവക്കാണിക്കുഴിവിള വീട്ടിൽ  ഷിൻ്റോ 25നേയാണ് വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തത്. 

 ഇക്കഴിഞ്ഞ ജനുവരി  5-ാം തീയതി രാത്രി 7.15 മണിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ചെറിയകൊണ്ണി സ്വദേശിനിയായ യുവതി  കാട്ടാക്കട കട്ടയ്ക്കോട് ഭാഗത്ത് നിന്നും വിളപ്പിൽശാല ഭാഗത്തേക്ക് ഇരുചക്ര വാഹനത്തിൽ  പോകുകയായിരുന്നു.മലപ്പനംകോട് ഇറക്കം ഇറങ്ങി വരുന്ന സമയം ഷിൻ്റോ സ്കൂട്ടറിൽ വന്ന് തടഞ്ഞ് നിറുത്തി യുവതിയുടെ മാറിടത്തിൽ കടന്ന് പിടിച്ച് ലൈംഗീക ചുവയോടെ സംസാരിച്ച് അപമാനിക്കുകയായിരുന്നു.

ഈ സമയം  മറ്റ് വാഹനങ്ങൾ വരുന്നത് കണ്ട് ഷിൻ്റോ  അവിടെ നിന്നും കടന്നു. 

കൃത്യത്തിനായി ഷിൻ്റോ  ഉപയോഗിച്ച വാഹനത്തിൻ്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെപ്പറ്റി പോലീസിന് സൂചന ലഭിക്കുന്നത് . തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.

 തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശില്പ ഐ പി എസ്സിന്  ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട ഡിവൈഎസ്പി എസ് അനിൽകുമാറിന്റെ നേതൃത്വത്തിൽ വിളപ്പിൽശാല  ഹൗസ് ഓഫീസറായ എൻ സുരേഷ് കുമാർ, എസ് ഐ ആശിഷ് ബൈജു, സി പി ഒ അജിൽ തുടങ്ങിയ പോലീസ് സംഘം ആണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

. അറസ്റ്റിലായ പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തി. ഇയാൾ ഇതേമാതിരിയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വരുന്നയാളാണോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ  റിമാൻറ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post <em>പോലീസില്‍ സമത്വപൂര്‍ണ്ണമായ തൊഴിലിടം ഒരുക്കും : മന്ത്രി ബാലഗോപാൽ</em>
Next post പാട്ടുപാടി നൃത്തച്ചുവടുകൾ വച്ച് കുരുന്നുകൾ; പുതിയ സ്കൂൾ ബസിൽ പട്ടണം ചുറ്റി ഇവർക്കൊപ്പം എം എൽ എ യും അധ്യാപകരും പിടിഎ യും.

This article is owned by the Rajas Talkies and copying without permission is prohibited.