മൂന്നാം തരംഗത്തിൽ നിയന്ത്രണം ഗ്രാമീണമേഖലയിൽ പൂർണ്ണം.
നഷ്ട്ടം സഹിച്ചും കെഎസ്ആർടിസി
കാട്ടാക്കട:
മൂന്നാം തരംഗത്തിൽ വ്യാപനത്തെ തുടർന്ന് സർക്കാർ ഉത്തരവ് പ്രകാരം ആദ്യ ലോക്ക് ഡൗൺ സമാനമായ നിയന്ത്രണം പൂർണ്ണമായിരുന്നു.അവശ്യ സർവീസുകളെയും അവശ്യ വസ്തു വിൽപ്പന കേന്ദ്രങ്ങളെയും ഒഴിവാക്കിയുള്ള അടച്ചിടലിൽ മെഡിക്കൽ സ്റ്റോർ,ചില ഹോട്ടൽ, ബേക്കറികൾ.പലവ്യഞ്ജന കടകൾ കൂടാതെ പച്ചക്കറികടകൾ,പൂക്കടകൾ എന്നിവയൊഴികെ എല്ലാം അടഞ്ഞു തന്നെ കിടന്നു.മുൻനിശ്ചയപ്രകാരം ഞായാറാഴ്ച ഉണ്ടായിരുന്ന വിവാഹ ചടങ്ങുകളിലും കാര്യമായ ആളുകൾ ഉണ്ടായിരുന്നില്ല.നിരത്തുകളിൽ വിവാഹം,ആശുപത്രി,എയർപോർട്ട് ,പാൽ, അത്യാഹിതം,എന്നിങ്ങനെ ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങൾ മാത്രമായിരുന്നു.ഇരുചക്ര വാഹനയാത്രികരുടെ എണ്ണവും കുറവായിരുന്നു. സ്റ്റേഷൻ പരിധികളിൽ ബാരിക്കേഡുകൾ വച്ച് പോലീസ് പരിശോധനകൾ ശക്തമായിരുന്നു.ഓട്ടോ ടാക്സി സ്റ്റാൻഡുകൾ എല്ലാം ഒഴിഞ്ഞു തന്നെ കിടന്നു. മെഡിക്കൽ കോളേജ് ഉൾപ്പടെ ആശുപത്രികളിലേക്ക് ജോലിക്ക് പോകുന്നവർക്കും ചികിത്സക്ക് പോകുന്നവർക്കും കൂടാതെ ട്രെയിൻ യാത്രക്ക് പോകുന്നവർക്കും ഉൾപ്പടെ കെ എസ് ആർ ടി സിയിൽ നഷ്ട്ടം സഹിച്ചും ഞായറാഴ്‌ച സർവീസ് നടത്തി.മലയോര മേഖലയിൽ നാല്പത്തി രണ്ടു ഷെഡ്യൂൾ വരെ പ്രവർത്തിപ്പിച്ചിരുന്നിടത്തു ഞയാറാഴ്ച പതിമൂന്നു ഷെഡ്യൂൾ ആണ് ഉണ്ടായിരുന്നത്.ഇവയിൽ ഉച്ചയോടെ തന്നെ മൂന്നെണ്ണം റദ്ദ് ചെയ്തു. മുപ്പതു ഷെഡ്യൂൾ പ്രവർത്തിപ്പിച്ചിരുന്ന വെള്ളനാട് അഞ്ചു ഷെഡ്യൂളും,ഇരുപതു ഷെഡ്യൂൾ പ്രവർത്തിപ്പിച്ചിരുന്ന ആര്യനാട് മൂന്നു ഷെഡ്യൂളും,മുപ്പത്തി രണ്ടു ശ്ഡ്യൂൾ പ്രവർത്തിപ്പിച്ചിരുന്ന വെള്ളറട പത്തു ഷെഡ്യൂളുമാണ് പ്രവർത്തിപ്പിച്ചത്.പലയിടത്തും ആള് കുറവായതിനാൽ ചില ഷെഡ്യൂളുകൾ റദ്ദ് ചെയ്യുകയും ചെയ്തു.ചില ഡിപ്പോകളിൽ യാത്രക്കാർ വരുന്നത് അനുസരിച്ചു റൂട്ട് ക്രമീകരിക്കുകയും ചെയ്ത.സമാന്തര വാഹനങ്ങൾ ഒന്നും തന്നെ നിരത്തിലുണ്ടായിരുന്നില്ല.