രാജിയുടെ ആത്മഹത്യ തഹസിൽദാരുടെ മുന്നിൽ പ്രതിഷേധം ആർഡിഒ എത്തി പത്തു ദിവസത്തിനുള്ളിൽ പരിഹാരം കാണുമെന്നു ഉറപ്പ് നൽകി
കാട്ടാക്കട : സാങ്കേതിക സർവ്വകലാശാല ഭൂമിയേറ്റെടുക്കൽ പട്ടികയിൽ നിന്നും പുറത്തായ രാജി ശിവൻ മനം നൊന്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് കാട്ടാക്കട തഹസിൽദാരുടെ മുന്നിൽ പ്രതിഷേധിച്ചു. കളക്റ്ററോ ആർ ഡി ഓ യോ എത്തി വിഷയത്തിൽ ഇടപെട്ടു നീതി ഉറപ്പാകാതെ പിന്മാറില്ല എന്നുറച്ചു രണ്ടുമണിക്കൂർ നേരം നീണ്ട പ്രതിഷേധ സമരത്തിന് ഒടുവിൽ ആർ ഡി ഓ എത്തി ആവശ്യങ്ങൾക്ക് നടപടി ഉറപ്പു നൽകിയതോടെ സമരം അവസാനിപ്പിച്ചു.തുടർന്ന് നേതാക്കളുടെ ആവശ്യം പരിഗണിച്ചു നെടുമങ്ങാട് ആർ ഡി ഓ അഹമ്മദ് കബീർ രാജിയുടെ വീടും, കമ്പനിയും രാജിയെ അടക്കം ചെയ്ത മണ്ണും സന്ദർശിച്ചു ശേഷം കുടുംബത്തെ കണ്ടു ആശ്വസിപ്പിക്കുകയും അർഹമായ എല്ലാ സഹായവും ചെയ്യുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.
ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സാങ്കേതിക സർവകലാശാലയുടെ ഭൂമിഏറ്റെടുക്കൽ നടപടിയിൽ നിന്നും അമ്പതു ഏക്കർ ഒഴിവാക്കുന്ന നടപടിയിലൂടെ മനം നൊന്ത് ആത്മഹത്യ ചെയ്ത രാജി ശിവനും കുടുബത്തിനും നീതി ലഭിക്കണമെന്നും നൂറ്റി ഇരുപത്തി ഏഴോളം വരുന്ന ഭൂ ഉടമകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു കോൺഗ്രസ് കാട്ടാക്കട തഹസിൽദാർ മധുസൂദനൻ തടഞ്ഞു വച്ചതു. പ്രതിഷേധ സമരം മുറുകിയതോടെ അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണർ സുൾഫിക്കർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു എങ്കിലും ആർ ഡി ഓ യോ കളക്റ്ററോ വരാതെ പിന്മാറില്ല എന്ന് ഉറച്ചതോടെ തഹസിൽദാർ കലക്റ്ററെ വിവരം അറിയിച്ചു തുടർന്ന് കല്കട്ടറുടെ നിർദേശപ്രകാരമാണ് നെടുമങ്ങാട് ആർ ഡി ഓ അഹമ്മദ് കബീർ ചർച്ചക്ക് എത്തിയത്. സർക്കാർ അനാസ്ഥമൂലം ആത്മഹത്യ ചെയ്ത രാജി ശിവന്റെ കുടുംബത്തെ സംരക്ഷിക്കുക,കെ എഫ് സി യിലെ ബാധ്യത സർക്കാർ ഏറ്റെടുക്കുക,സാങ്കേതിൿ സർവ്വകലാശാലയ്ക്ക് ഏറ്റെടുക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ച നൂറു ഏക്കറും ഏറ്റെടുക്കുക,രാജി ശിവന്റെ ഏറ്റെടുത്ത 23 സെന്റ് ഭൂമിയുടെ വില അടിയന്തിരമായി നൽകുക,സാങ്കേതിക സർവ്വകലാശാലയുമായി ബന്ധപ്പെട്ട വസ്തു ഏറ്റെടുക്കൽ വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കുക തുടങ്ങി ആവശ്യങ്ങൾ ആണ് കോൺഗ്രസ് നേതാക്കൾ മുന്നോട്ടു വച്ചത്.നാടിനെ ദുഖത്തിലാഴ്ത്തിയ സംഭവം നടന്ന് നാല്പത്തി എട്ടു മണിക്കൂർ പിന്നിട്ടിട്ടും റവന്യു അധികൃതരോ,സർവകലാശാല അധികൃതരോ സ്ഥലത്തു എത്താത്തതിൽ പ്രതിഷേധവും നേതാക്കൾ ആർ ഡി ഒയെ അറിയിച്ചു.ആർ ഡി ഓ നേരിട്ട് സ്ഥലത്തെത്തി രാജിയുടെ കുടുംബത്തെ കാണണം എന്ന ആവശ്യവും ഇവർ ഉന്നയിച്ചു.ചർച്ചയിൽ ന്യായമായ ആവശ്യമാണെന്ന് മനസിലാക്കുന്നതായും പത്തു ദിവസത്തിനുള്ള പ്രശ്നപരിഹാരം കാണുമെന്നും സമരക്കാർക്കു ഉറപ്പു നൽകി.ഇതോടെ പ്രതിഷേധം അവസാനിപ്പിക്കുകയും തുടർന്നു രാജിയുടെ വീടും കമ്പനിയും സന്ദർശിച്ച ആർ ഡി ഓ രാജിയുടെ മരണത്തിന്റെ കാരണവും കുടുംബത്തിന്റെ അവസ്ഥയും സ്ഥലം ഏറ്റെടുക്കലുമായി ബന്ധപെട്ടു ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നങ്ങളും മനസിലാക്കുകയും കളക്റ്റർക്ക് രേഖാമൂലം റിപ്പോർട്ട് നൽകുമെന്ന് കുടുംബത്തിനും കോൺഗ്രസ് നേതൃത്വത്തിനും ഉറപ്പ് നൽകുകയും ചെയ്തു
രാജിയുടെ ഭർത്താവും കുടുംബങ്ങളും ജനപ്രതിനിധികളും നാട്ടുകാരും പറഞ്ഞ വിവരങ്ങൾ സർക്കാരിനെ ധരിപ്പിക്കും.ഒരുജീവന്പോലും പൊലിയാൻ പാടില്ല എന്ന തത്വമാണ് എല്ലാര്ക്കും ഉള്ളത് ഇനിയും ഒരു ജീവൻ നഷ്ട്ടപെടൻ പാടില്ല. വേദനാജനകമായ ഇത്രയും വലിയ ഒരു സംഭവം അത്രയും ജാഗ്രതയോടെ തന്നെ സർക്കാരിനെ ധരിപ്പുക്കും മറ്റുള്ള ഭൂ ഉടമകളുടെ വിഷയങ്ങൾ കൂടെ പഠിച്ചു കളക്റ്റർക്ക് റിപ്പോർട്ട് നൽകി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും .ഇത് കൂടാതെ രാജിയുടെ മകന്റെ കാര്യവും പ്രാധാന്യത്തോടെ രേഖാമൂലം സർക്കാരിന്റെ ശ്രദ്ധയിൽകൊണ്ടു വരുമെന്നും ആർ ഡി ഓ പറഞ്ഞു.
രാജിയുടെ ഭർത്താവ് ശിവൻ,മകൻ ശ്രീ ശരൺ എന്നിവരെ കണ്ടു ആശ്വസിപ്പിക്കുകയും എല്ലാ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നും ലഭ്യമാക്കാൻ നടപടി ഉണ്ടാക്കുമെന്നും ഉറപ്പു നൽകി.എം ആർ ബൈജു, പൊന്നെടുത്ത കുഴി സത്യദാസ്,എം എം അഗസ്റ്റിൻ,കട്ടക്കോട് തങ്കച്ചൻ,ലിജു സാമുവേൽ,ശ്രീക്കുട്ടി സതീഷ്,ഷാജിദാസ്,ഗൗതം കാട്ടാക്കട തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു രാജിക്കായി പ്രതിഷേധം സംഘടിപ്പിച്ചതും ആർ ഡി ഓ യെ സ്ഥലത്തെത്തിച്ചു കാര്യഗൗരവം ബോധ്യപ്പെടുത്തിയതും.