പഞ്ചായത്തു പ്രസിഡണ്ട്,വൈസ് പ്രസിഡണ്ട് എന്നിവർക്കെതിരെ അഴിമതി ആരോപണം
വിളവൂർക്കൽ : വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും വൈസ്
പ്രസിഡന്റിനുമെതിരെ അഴിമതി ആരോപിച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ
എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി .സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്ത ധർണ്ണയിൽ കൊവിഡ് രൂക്ഷമായി തുടരുന്ന പഞ്ചായത്ത് പ്രദേശങ്ങളിൽ പ്രാഥമിക സൗകര്യങ്ങൾ പോലും ഒരുക്കിയിട്ടില്ലെന്നും വിളവൂർക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ഡി.സി.സി.യ്ക്ക് വേണ്ടി സ്വരൂപിച്ച കസേരകൾ,മേശകൾ,കട്ടിലുകൾ,ബക്കറ്റ് ‘ടി.വി.കൾ എന്നിവ പ്രസിഡന്റിന്റെ നേതൃത്വത്തിൽ വാഹനത്തിൽ കടത്തികൊണ്ട് പോയതായും ഇവയുടെ കണക്കുകളൊന്നും പഞ്ചായത്ത് അധികൃതർ സൂക്ഷിച്ചിട്ടില്ലെന്നും നേതാക്കൾ ആരോപിച്ചു.
2009-ൽ സർക്കാരിൽ നിന്നും ഒരേക്കർ അൻമ്പത് സെന്റ് സ്ഥലം പ്രാഥമികാരോഗ്യകേന്ദ്രം,ആയുർവേദ ആശുപത്രി,കൃഷിഭവൻ എന്നിവയ്ക്കായി ഇരുപത്തിഅഞ്ച് വർഷത്തേക്ക് പാട്ടത്തിന് ലഭിച്ചിരുന്നു.ഈ മന്ദിരങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തുണ്ടായിരുന്ന കൂറ്റൻ ആഞ്ഞിലിമരം’മഞ്ചണാത്തി എന്നിവ വൈസ് പ്രസിഡന്റിന്റെ അറിവോടെ ചിലർ മുറിച്ചു കടത്തിയതായും ധർണക്കെത്തിയവർ ആരോപിച്ചു.ഇതു സംബന്ധിച്ച് നിയമപരമായ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കണ മെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തിലും മലയിൻകീഴ്
പൊലീസ് സ്റ്റേഷനിലും എൽ.ഡി.എഫ്.പരാതി നൽകിയിട്ടുണ്ട്.എൽ.ഡി.എപ്.പഞ്ചായത്ത് കൺവീനർ കാർത്തികേയൻനായർ ധർണയിൽ അദ്ധ്യക്ഷത വഹിച്ചു.ജി.സജീനകുമാർ,സി.എസ്.ശ്രീനിവാസൻ,വി.രവീന്ദ്രൻനായർ,മലയംഗോപൻ,നിശാന്ത്,
കെ.സതീഷ്കുമാർ,മലയം ബിജു.പി.പ്രശാന്ത്,ജി.പി.ഗിരിഷ് കുമാർ എന്നിവർ
സംസാരിച്ചു.