പിതാവ് നാലാം വിവാഹത്തിനൊരുങ്ങി.തർക്കത്തിനൊടുവിൽ മകൻ വീട് തകർത്തു എന്നു പിതാവിന്റെ പരാതി
പിതാവ് നാലാം വിവാഹത്തിനൊരുങ്ങി. മകനെ ഒഴുവാക്കി വസ്തു വിറ്റ് പണം പുതിയ ഭാര്യക്ക് നൽകാനും നീക്കം.
സംഭവം ചോദ്യം ചെയ്ത് തർക്കത്തിനൊടുവിൽ മകൻ വീട് തകർത്തു എന്നു പിതാവിന്റെ പരാതി.
കാട്ടാക്കട:പിതാവ് നാലാമതും വിവാഹത്തിനൊരുങ്ങി വസ്തു വിറ്റു മകനെ ഒഴിവാക്കി പുതിയ ഭാര്യക്കും മക്കൾക്കും തുക നൽകാൻ ഒരുങ്ങിയതറിഞ്ഞു വീട്ടിലെത്തിയ മകനും പിതാവും തമ്മിൽ തർക്കവും ഇതിനൊടുവിൽ മകൻ വീട് തകർത്തു എന്നു പിതാവ് കാട്ടാക്കട ആ പോലീസിൽ പരാതി നൽകി.മകനും സുഹൃത്തുക്കളും ചേർന്നു വീട് അടിച്ചു തകർത്തു എന്നാണ് പരാതി.ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.കുരുതാംകോട് സ്വദേശിയും പച്ചക്കറി കച്ചവടക്കാരനുമായ മനോഹരൻ 60 ആണ് മകൻ സനല്കുമാറും സുഹൃത്തുകൾക്കെതിരെയുമാണ് പരാതി.മൂന്നാമത്തെ ഭാര്യ മരിച്ചതോടെ വീട്ടിൽ തനിച്ചായ താൻ കൂട്ടിനായി ആണ് വീണ്ടും വിവാഹം കഴിക്കാൻ ഒരുങ്ങിയതെന്നാണ് മനോഹരൻ പറയുന്നത്.ഇതിന്റെ വൈരാഗ്യമാണ് മകൻ കാണിക്കുന്നത് എന്നും മനോഹരൻ പരാതിയിൽ പറയുന്നു. മക്കൾക്ക് നൽകാനുള്ള സ്വത്തുവകകൾ നൽകിയിട്ടുണ്ടെന്നും ഇനി ആർക്കും ഒന്നും നൽകാനില്ല എന്നും ഇയാൾ പറയുന്നു. എന്നാൽ പിതാവ് വീണ്ടും വിവാഹം കഴിക്കാനൊരുങ്ങുന്നു എന്നും സ്വത്തു വില്പന നടത്തി പിതാവ് കണ്ടു വച്ചിരിക്കുന്ന സ്ത്രീക്ക് നൽകാൻ ഒരുങ്ങുന്നു എന്നുമറിഞ്ഞു വീട്ടിലെത്തിയ സനൽകുമാർ മനോഹരനെ ചോദ്യം ചെയ്ത് ഇവർ തമ്മിൽ തർക്കമായി. അഞ്ചുലക്ഷം മകൾക്കും ബാക്കി വിവാഹം കഴിക്കാൻ പോകുന്ന സ്ത്രീക്കും നൽകുമെന്ന് മനോഹരൻ ഉറപ്പിച്ചു പറഞ്ഞു . പിതാവ് തീരുമാനത്തിൽ നിന്നും പിന്മാറില്ല എന്നറിഞ്ഞതോടെ ഇതിൽ പ്രകോപിതനായ സനൽ കുമാർ വീടിന്റെ ജനൽ ചില്ലുകളും വാതിലും തകർക്കുകയായിരുന്നു. വീട്ടിലെ കോഴികളെയും 45000 രൂപയും എടുത്തു കൊണ്ട് പോയതായും പരാതിയുണ്ട്.അതേ സമയം കാട്ടാക്കട ഇൻസ്‌പെക്ടർ ഓഫ് പോലീസ് ഇരു കൂട്ടരെയും തിങ്കളാഴ്ച സ്റ്റേഷനിൽ വിളിപ്പിച്ചിട്ടുണ്ട്.ഇതിനു ശേഷമേ മറ്റു കാര്യങ്ങൾ വ്യക്തമാകു എന്നു പോലീസ് പറഞ്ഞു