മോഷണ ശ്രമത്തിൽ വീട്ടുടമയ്ക്ക് രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം.
കാട്ടാക്കട: ആളില്ലാതിരുന്ന വീട്ടിൽ കള്ളൻ കയറി വീട്ടുടമയ്ക്ക് രണ്ടരലക്ഷത്തോളം രൂപയുടെ നഷ്ട്ടം.കാട്ടാക്കട മൊളിയൂർ രാധാ കൃഷ്ണന്റെ സോപാനം വീട്ടിൽ ആണ് ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പുലർച്ചെയും മദ്ധ്യേ മോഷണ ശ്രമം നടത്തിയിരിക്കുന്നത്. വീട്ടിലെ മുറികളിൽ സാധന സാമഗ്രികൾ എല്ലാം വലിച്ചു വാരിയിട്ടില്ല നിലയിലായിരുന്നു. മുൻവശത്തെ വിലപിടിപ്പുള്ള പൂട്ട് ആയതിനാൽ ഇത് പൊളിക്കാനുള്ള കള്ളന്റെ ശ്രമം പാളി. എന്നാൽ വാതിലിനു കാര്യമായ തകരാറും പൂട്ട് നശ്ച്ച നിലയിലും ആണ്. തുടർന്ന് കള്ളൻ വീടിനു പിന്നിലെ വർക്ക് ഏരിയ മുറി പൂട്ട് പൊളിച്ചു ഇവിടെ നിന്നും പാര ഉൾപ്പടെ എടുത്തു പിന് വാതിൽ കുത്തി പൊളിച്ചാണ് അകത്തു കടന്നത്. ശേഷം ഇവിടെ എല്ലാ മുറികളുടെ വാതിലും കുത്തിപൊളിച്ചു ആണ് മുറികളിൽ പരിശോധന നടത്തിയിട്ടുള്ളത്.
വിലപിടിപ്പുള്ള വാതിലുകളും പൂട്ടുകളും ആണ് കള്ളൻ തകർത്തത്. അടുക്കള, കിടപ്പുമുറികൾ,എന്നിവിടങ്ങളിൽ കട്ടിലിലെ ഡ്രായറുകളും ,മുറികളിൽ കബോർഡുകളും എല്ലാം പൊളിച്ചു പരിശോധന നടത്തിയിരുന്നു. ഒരാഴ്ചയായി വീട്ടിൽ രാത്രി കാലത്തു ആളുകൾ ഉണ്ടായിരുന്നില്ല എങ്കിലും പകൽ സമയം വീട്ടുടമസ്ഥൻ വന്നു പോയിരുന്നു. ശനിയാഴ്ച രാത്രി എട്ടു മണിക്ക് ശേഷമാണ് വീട്ടുടമ ഇവിടെ നിന്നും പോയത് .ശേഷം ഞായറാഴ്ച രാവിലെ ലൈറ്റുകൾ കെടുത്താൻ എത്തിയപ്പോഴാണ് വാതിലുകൾ പൊളിഞ്ഞ നിലയിൽ കണ്ടത്.
.സ്വർണ്ണമോ പണമോ,ഗൃഹോപകരണങ്ങളോ ഒന്നും നഷ്ടപ്പെട്ടില്ല എങ്കിലും വാതിലുകൾ,ഇവയുടെ പൂട്ടുകൾ ഉൾപ്പടെ രണ്ടര ലക്ഷത്തോളമാണ് നഷ്ട്ടം എന്ന് ഉടമ രാധാകൃഷ്ണൻ പറഞ്ഞു.കാട്ടകക്കട പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഉച്ച തിരിഞ്ഞു വിരലടയാള വിദഗ്ദ്ധരും കെ 9 സ്‌ക്വടും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഡോഗ് സ്‌ക്വഡ് ജൂഡി വീടിനുള്ളിൽ കള്ളൻ ഉപേക്ഷിച്ച കമ്പിപ്പാര മണത്ത ശേഷം വീടിനുള്ളിൽ എല്ലാ മുറികളിലുംകയറുകയും ശേഷം മോളിയൂർ റോഡിലൂടെ കാട്ടാക്കട വിളപ്പിൽശാല റോഡിലും കാട്ടാക്കട കൃഷിഭവൻ പരിസരത്തും എത്തി.
തുടർന്ന് തിരികെ മോഷണ ശ്രമം നടന്ന വീടിൽ തന്നെ എത്തി. ഇവിടെ നിന്നും കള്ളൻ മറ്റു വാഹനത്തിൽ കയറി രക്ഷപ്പെട്ടിരിക്കാനാണ് സാധ്യത എന്ന് നിഗമനം.കള്ളൻ ഉപയോഗിച്ചിരുന്ന സുഗന്ധ ദ്രവ്യത്തിന്റെ മണം പിടിച്ചാണ് ജൂഡി പരിശോധന നടത്തിയത്. കള്ളൻ കയ്യുറ ഉപയോഗിച്ചതായി കണ്ടെത്തി എങ്കിലും ആവശ്യമായ തെളിവുകൾ സംഘം ശേഖരിച്ചു.പ്രദേശങ്ങളിലെയും ജൂഡി സഞ്ചരിച്ച ഇടങ്ങളിലെയും സി സി ടി വി ദൃശ്യങ്ങളും പരിശോധിചു അന്വേഷണം നടക്കുമെന്ന് പോലീസ് പറയുന്നു. പ്രദേശത്തു നമ്പർ ഇല്ലത്ത വാഹനങ്ങൾ പലപ്പോഴും സഞ്ചരിക്കുന്നതായി പ്രദേശ വാസികൾ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം മോഷണ സമയത്തോടടുത്തു പ്രദേശത്തു കൂടെ പോലീസ് പട്രോളിംഗും നടന്നിരുന്നു.കാട്ടാക്കട പോലീസ് കേസ് രജിസ്റ്റർ ചെയ്തു.