മിത്രനികേതൻ കെ. വി. കെ ദേശിയ തലത്തിൽ അംഗീകാരം.
‘ഡിസ്കവർ ഇന്ത്യ’ എന്നതിന്റെ ഭാഗമായി ബ്യൂറോ ഓഫ് ഇൻഡ്യൻ സ്റ്റാൻഡേഴ്സ് ലെ 2020-2021 വർഷത്തിൽ നിയമനം ഉദ്യോഗാർത്ഥികൾക്ക് കെ. വി.കെ യുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനു ദേശീയതലത്തിൽ തിരഞ്ഞെടുത്ത 24 സ്ഥാപനങ്ങളിൽ മിത്രനികേതൻ കെ. വി.കെ യും.
ഇതിന്റെ ഭാഗമായി ടീം ബി.ഐ.എസ് മിത്രനികേതൻ കെ. വി.കെ സന്ദർശിച്ചു. മിത്രനികേതൻ പ്രവർത്തനങ്ങളെക്കുറിച്ച് മിത്രനികേതൻ ജോയിന്റ് ഡയറക്ടർ ഡോ. രഘു രാമ ദാസ്, കെ.വി.കെ മേധാവി ഡോ. ബിനു ജോൺ സാം കെവികെ പ്രവർത്തനങ്ങളും വിശദീകരിച്ചു.
ആകാശത്തുനിന്നും മേഘങ്ങൾക്കിടയിലൂടെ മഴത്തുള്ളികൾ ഭൂമിയിലേക്ക് പതിക്കുമ്പോഴും കർഷകർക്ക് ഏറ്റവും പ്രയോജനപ്രദമായ ഇന്ത്യയിലെ ഏറ്റവും നല്ല കെ. വി.കെ ആണ് മിത്രനികേതൻ എന്ന് പറഞ്ഞ് കോരിച്ചൊരിയുന്ന മഴയത്തും എല്ലാ യൂണിറ്റുകളും ചെറുകിട യന്ത്രവൽക്കരണ ഉപകരണങ്ങളും, പുതിയ സങ്കേതിക വിദ്യകളും, ഡെമോൺസ്ട്രേഷൻ യൂണിറ്റുകളും പരിചയപെടുകയും, ഞങ്ങളുടെ ജീവിതത്തിലെ സുവർണ്ണ നിമിഷങ്ങൾ ആണ് ഇത് എന്നു പറഞ്ഞു മഴയത്തു തെങ്ങിൽ തെങ്ങുകയറ്റ ഉപകരണം ഉപയോഗിച്ചു സയന്റിസ്റ്റുകൾ തെങ്ങിൽ കയറി ഇവ പരീക്ഷിച്ചു.
മിത്രനികേതൻ ഉൽപന്നങ്ങൾ സ്റ്റാൻന്റഡേയ്സ് ചെയ്യാം ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾക്ക് പേറ്റന്റ് എടുക്കണമെന്നും എല്ലാവിധ സപ്പോർട്ടും ബി ഐ എസിന്റെ ന്റെ ഭാഗത്തുനിന്ന് ഉണ്ടാവും എന്നും അതിന്റെ തുടർ നടപടികൾ എത്രയും വേഗം
സ്വീകരിക്കണമെന്നും ഡോ.റമിത് (സയന്റിസ്റ്റ്, ബി.ഐ.എസ്) നിർദേശിച്ച ശേഷമാണ് സംഘം മടങ്ങിയത്.