September 8, 2024

കേരളാ കോൺഗ്രസ്സിന്റെ പ്രസക്തി വർദ്ധിക്കുന്നത് പലരുടെയും ഉറക്കം കെടുത്തുന്നു – ജോസ് ടോം

Share Now

കേരളാ കോൺഗ്രസ്സിന്റെ പ്രസക്തി വർദ്ധിക്കുന്നത് പലരുടെയും ഉറക്കം കെടുത്തുന്നുവെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ടോം പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും പാർട്ടിയിലേക്ക് നിരവധി പേർ കടന്നു വരുന്നത് അതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് (എം) നേമം നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി കക്കാട് മുഖ്യാഥിതിയായിരുന്നു.

ജില്ലാ പ്രസിഡന്റ് സഹായദാസ് നാടാർ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് നേമം വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ സി. ആർ. സുനു, എസ്. എസ്. മനോജ് കമലാലയം, അഡ്വ. സതീഷ് വസന്ത്, ജോസ് പ്രകാശ്, പാപ്പനംകോട് ജയചന്ദ്രൻ, ഡി. ശാന്തകുമാർ, വെള്ളറട ബാബു, സന്തോഷ് യോഹന്നാൻ, കാലടി അശോക്, ടി. പി. സുരേഷ്, കാലടി ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും പാർട്ടിയിലേക്ക് വന്ന നേതാക്കൾക്ക് സ്വീകരണം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ചിറയിൻകീഴ് 12 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ
Next post ധീരപോരാളികളുടെ സമര-ജീവിത ചരിത്രം പുസ്തകമായി പ്രസിദ്ധപ്പെടുത്തും: മന്ത്രി അഹമ്മദ് ദേവർകോവിൽ

This article is owned by the Rajas Talkies and copying without permission is prohibited.