ഉപേക്ഷിച്ച നിലയിൽ തോക്കും വെടിയുണ്ടയും, പാസ്പ്പോർട്ടും ഉൾപ്പെടെ കെ എസ് ആർ റ്റി സി ബസിൽ
കിളിമാനൂർ : തോക്കും, വെടിയുണ്ടയും, പാസ്പോർട്ടും, ഉൾപ്പടെ വിവിധ രേഖകൾ അടങ്ങിയ ബാഗ് കെ.എസ്.ആർ.ടി.സി ബസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ കെഎസ്ആർടിസി ഡിപ്പോയിലെ ആർ ടി സി 99 നമ്പർ ബസിലാണ് രാത്രിയോടെ കണ്ടക്റ്ററുടെ ശ്രദ്ധയിൽ ഇവ പെടുന്നത്.ഉടൻ തന്നെ ഇവ കിളിമാനൂർ പോലീസിൽ ഏൽപ്പിച്ചു.അതേ സമയം ആര്യനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം 26 ലക്ഷം തട്ടിയെടുത്ത കേസിസുമായി സംഭവത്തിനു ബന്ധം ഉണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട് .കൂടാതെ ആ സംഭവവുമായി ബന്ധപ്പെട്ട് കാരാറുകൾ ആണ് ബാഗിൽ ഉൾപ്പെട്ടതെന്നും വിവരമുണ്ട്.ജർമൻ നിർമ്മിത എയർ ഗൺ ആണ് ബാഗിൽ . തിരുവനന്തപുരത്തു നിന്നും വെള്ളിയാഴ്ച രാത്രി 7.20 ന് കിളിമാനൂരിലേയ്ക്ക് പുറപ്പെട്ട ബസ് 8.45ന് കാരേറ്റ് എത്തിയപ്പോഴാണ് പുറികിലെ സീറ്റിനടിയിൽ നിന്നും ബാഗ് കണ്ടക്ടർക്ക് ലഭിച്ചത്. 17 യാത്രക്കാർ ഉണ്ടായിരുന്ന ബസ് കാരേറ്റ് എത്തിയപ്പോഴേയ്ക്കും അവസാന യാത്രക്കാരനും ഇറങ്ങിയിരുന്നു. തുടർന്ന് ബസിനുള്ളിൽ കണ്ടക്ടർ നടത്തിയ പരിശോധനയിലാണ് തോക്കടങ്ങിയ ബാഗ് ലഭിച്ചത്. ഇതോടെ കണ്ടക്ടറും ഡ്രൈവറും ചേർന്ന് ബാഗ് കിളിമാനൂർ പോലീസിൽ ഏൽപ്പിയ്ക്കുകയായിരുന്നു. പോലീസ് കേസെടുത്തു. ഇതിനി കോടതിയിൽ ഹാജരാക്കും.ശേഷം ആര്യനാട് പോലീസ് ആയിരിക്കും അന്വേഷണം നടത്തുക.ഫോറൻസിക് പരോശോധന ഉൾപ്പടെ ഉണ്ടാകും.
More Stories
മൊബൈൽ ഷോപ്പുകളിൽ കള്ളൻ കയറി ഒരിടത്ത് നിന്നും രണ്ടു സിസി ടിവി ക്യാമറകൾ കൊണ്ട് പോയി.
കാട്ടാക്കട: മൊബൈൽ ഷോപ്പുകളിൽ മോഷണം. ഒരു കടയിൽ നിന്ന് രണ്ട് സിസിടിവി ക്യാമറകൾ കള്ളന്മാർ കൊണ്ടുപോയി. തിരുവനന്തപുരം കാട്ടാക്കടയിൽ വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. കാട്ടാക്കട മാർക്കറ്റ് റോഡിലെ...
കാട്ടുപന്നിയെ ഇറച്ചിയാക്കിയ അഞ്ച് പേർ അറസ്റ്റിൽ
ഉഴമലയ്ക്കൽ അയ്യപ്പൻകുഴിയിൽ ഒരു കാട്ടുപന്നിയെ ഇറച്ചിയാക്കിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. അയ്യപ്പൻകുഴി ഗോകുൽ ഭവനിൽ ആർ.ബാബു (54), ചക്രപാണിപുരം വേങ്കോട്ടുകാവ് തടത്തരികത്ത് വീട്ടിൽ ആർ.ബിജു (44),...
സ്വകാര്യ ദന്താശുപത്രിയിൽ മോഷണം ;16000 രൂപ കള്ളൻ കൊണ്ടുപോയി
മലയിൻകീഴ്: സ്വകാര്യ ദന്താശുപത്രിയിൽ മോഷണം 16000 രൂപ കള്ളൻ കൊണ്ടുപോയി. മലയിൻകീഴ് തച്ചോട്ടുകാവ് ജംഗ്ഷനു സമീപമുളള തച്ചോട്ടുകാവ് സ്വദേശി ഡോ.സ്വാതി ആനന്ദിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ദന്താ ശുപ്രതിയിൽ...
ബന്ധുവായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ അതിവേഗ പോക്സോ കോടതി കഠിന തടവിന് ശിക്ഷിച്ചു
ബന്ധുവായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ അതിവേഗ പൊക്സോ കോടതി കഠിന തടവിന് ശിക്ഷിച്ചു.തിരുവനന്തപുരം കാട്ടാക്കട, കുളത്തുമ്മൽ, കിള്ളി, മൂവണ്ണറതലക്കൽ ആമിന മൻസിൽ ജാഫർഖാൻ 48...
വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാർ സാമൂഹ്യ വിരുധർ എറിഞ്ഞു തകർത്തു
വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാർ സാമൂഹ്യ വിരുധർ എറിഞ്ഞു തകർത്തു.കാട്ടാക്കട കട്ടക്കോട് കൊറ്റംകുഴി കിരണിൻ്റെ കിരൺ ഭവന് മുന്നിൽ നിറുത്തിയിട്ടിരുന്ന കാറിനെ ആണ് സാമൂഹ്യ വിരുദർ ചില്ല്...
യാത്രക്കാരനെ മർദ്ദിച്ച കണ്ടർക്ക് എതിരെ നടപടി.ഗുരുതരമായ ചട്ടലംഘനം എന്ന് കണ്ടെത്തൽ.അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു.
കാട്ടാക്കട:യാത്രക്കാരനെ മർദ്ദിച്ച വെള്ളറട ഡിപ്പോയിലെ കണ്ടർക്ക് എതിരെ നടപടി.ഗുരുതരമായ ചട്ടലംഘനം എന്ന് കണ്ടെത്തൽ.അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു.വെള്ളറട ഡിപ്പോ കണ്ടക്ടർ ആയ സുരേഷ് കുമാറിന് എതിരായി ആണ്...