September 7, 2024

നൂറു വയസ്സു പൂർത്തീകരിച്ച ആൾക്ക് പോലീസിൻ്റെ ആദരം.

Share Now

മലയിൻകീഴ്:നൂറു വയസ്സു പൂർത്തീകരിച്ച ആൾക്ക് പോലീസിൻ്റെ ആദരം.മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വയോജനമൈത്രിയും മലയിൻകീഴ്പൊലീസും സംയുക്തമായി ആണ് സ്റ്റേഷൻ പരിധിയിലെ 100 വയസ് പൂർത്തിയായ അപ്പുക്കുട്ടൻനായരെ വീട്ടിലെത്തി ഉപഹാരം നൽകി ആദരിച്ചത്. 97 വയസ് പിന്നിട്ട പ്രഭാകരൻ നായരെയും ആദരിച്ചു.മലയിൻകീഴ്സി.ഐ.ഷിബു.ടി.വിയാണ് പൊന്നാട അണിയിച്ച് ആദരവ് നൽകിയത്.

90 വയസ് കഴിഞ്ഞവർക്ക് ആണ് വയോജന മൈത്രിയുടെ നേതൃത്വത്തിൽ ആദരവ്  സംഘടിപ്പിക്കുന്നത്.വാർഷിക പരിപാടിയിൽ എത്തിച്ചേരാൻ പറ്റാത്തവർക്ക് സംഘാടകര് അവരുടെ വീട്ടിൽ എത്തി ക്ഷേമാന്വേഷണം നടത്തി ആദരവ് നൽകും എന്ന് വയോജന ജനമൈത്രി കൺവീനർ വി.കെ.സുധാകരൻനായർ പറഞ്ഞു.

കുട്ടികൾക്കും വയോജനങ്ങൾക്കും ആണ് സമൂഹത്തിൽ  ഏറ്റവും പരിചരണവും സ്നേഹവും നൽകേണ്ടത് എന്നും വയോജന മൈത്രിയുടെ മാതൃകാപരമായ ഈ പ്രവർത്തനം സമൂഹത്തിൽ ഒറ്റപ്പെട്ടു ദുരിതം നേരിട്ട് കഴിയുന്ന വൃദ്ധരെ സംരക്ഷിക്കാനും അവർക്ക് പരിചരണം നൽകാനും മറ്റുള്ളവർക്ക് പ്രചോദനം ആകട്ടെ എന്നും മലയിൻകീഴ് എസ് എച്ച് ഓ ആദരവ് നൽകിയ ശേഷം പറഞ്ഞു.വയോജന മൈത്രി കൺ വീനർ വി കെ സുധാകരൻ്റെ നേതൃത്വത്തിൽ ആയിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post തെരുവുനായ്ക്കൾ വളർത്തുമൃഗത്തെ ആക്രമിച്ചു പരിക്കേൽപ്പിച്ചു.
Next post യോഗാ ദിനത്തിൽ ആയുഷ് യോഗ ക്ലബ്ബ് രൂപികരിച്ചു 

This article is owned by the Rajas Talkies and copying without permission is prohibited.