സ്ത്രീകളുടെ സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള G20 W20 സാരഥ്യം ഏറ്റെടുത്ത് നിംസ്; ആദ്യ ലോഗോ പ്രകാശനം നടന്നു
തിരുവനന്തപുരം: നാരീശക്തി രാഷ്ട്രശക്തി മുദ്രാവാക്യം ഉയർത്തി സ്ത്രീകളും സുസ്ഥിര വികസനവും ലക്ഷ്യമിട്ടുള്ള G 20 W 20 സാരഥ്യം ഏറ്റെടുത്ത് നിംസ് മെഡിസിറ്റി. G 20 W 20 യുമായി ബന്ധപ്പെട്ട ആദ്യ ലോഗോ പ്രകാശനം G20 W20 കേരള ഹെഡ് ഡോ. വി.ടി. ലക്ഷമി വിജയൻ നിംസ് കോളേജ് ഓഫ് നഴ്സിംഗ് വൈസ് പ്രിൻസിപ്പൽ ശ്രീമതി. ജോസഫിൻ വിനിതക്ക് നൽകി പ്രകാശനം ചെയ്തു.
G 20 W 20 എക്സിക്യൂട്ടീവ് ടീം കൺവീനറും ,നിംസ് മെഡിസിറ്റി മെഡിക്കൽ അഡ്മിനിസ്ട്രേറ്ററുമായ ഡോ. മഞ്ജു തമ്പി , നിംസ് മെഡിസിറ്റി അഡ്മിനിസ്ട്രേറ്റീവ് കോഡിനേറ്റർ ശിവകുമാർ എസ്. രാജ്, ജനറൽ മാനേജർ ഡോ.കെ.എ. സജു , ക്വാളിറ്റി മാനേജർ ഡോ.ശോഭ , നഴ്സിംഗ് സൂപ്രണ്ട് ദീപ്തി തുടങ്ങി നിംസ് മെഡിസിറ്റി ഡോക്ടർമാർ, സ്റ്റാഫംഗങ്ങൾ, നിംസ് കോളേജ് ഓഫ് നഴ്സിംഗ് സ്റ്റാഫംഗങ്ങൾ, വിദ്യാർത്ഥികൾ, നിംസ് കോളേജ് ഓഫ് ഡെന്റൽ സയൻസസ് സ്റ്റാഫംഗങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
നാരീശക്തി രാഷ്ട്രശക്തി മുദ്രാവാക്യം ഉയർത്തി സ്ത്രീകളിലെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് നിരവധി പ്രവർത്തനങ്ങൾക്കാണ് നിംസ് ലക്ഷ്യമിടുന്നത്.
G 20 W 20 പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായി പ്രവർത്തിക്കുവാൻ താൽപര്യമുള്ള സ്കൂൾ /കോളേജ് / സന്നദ്ധ മേഖലകളിലെ വിദ്യാർത്ഥിനികൾക്കും മറ്റ് വോളണ്ടിയർമാർക്കും നിംസ് മെഡിസിറ്റി അവസരമൊരുക്കുകയാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : +919486760474