September 8, 2024

തോക്കുമായെത്തി വെള്ളത്തിന് വേണ്ടി യുവാവിൻ്റെ പ്രതിഷേധം

Share Now

വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ തോക്കുമായി എത്തിയ യുവാവ് ജീവനക്കാരെ അകത്ത് ആക്കി ഗേറ്റ് പൂട്ടി. രാവിലെ11 മണിയോടെ ആണ് സംഭവം. കനാൽ വെള്ളം തുറന്ന് വിടാൻ കഴിയാത്ത പഞ്ചായത്ത് അടച്ചു പൂട്ടുക എന്ന പ്ലക്ക് കാർഡ് കയ്യിലേന്തി ആണ് യുവാവ് എത്തിയത്.

പല തവണ പരാതി നൽകിയെങ്കിലും ഭലം കണ്ടില്ല എന്ന് ആരോപിച്ച് ആണ് പ്രതിഷേധം. കനാൽ വെള്ളം രണ്ടുവർഷമായി ലഭിക്കാത്തതിനാൽ കർഷകർ ഉൾപ്പടെ ബുദ്ധിമുട്ടിൽ ആണെന്ന് ആരോപിച്ചാണ് അമരിവിള സ്വദേശി മുരുകൻ തോക്കുമായി എത്തി പ്രതിഷേധിച്ചത്.

ഓഫീസിന് മുന്നിൽ എത്തിയ യുവാവ് ഗേറ്റ് ഹെൽമെറ്റ് ലോക്ക് ഉപയോഗിച്ച് പൂട്ടി. ഇതോടെ മണിക്കൂറോളം ജീവനക്കാരും പഞ്ചായത്ത് ഓഫീസിൽ എത്തിയവരും ഭീതിയിലായി. സംഭവം അറിഞ്ഞ ഉടനെ പൊലീസ് സ്ഥലത്ത് എത്തി. ഇയാളുടെ അരയിൽ നിന്ന് എയർ ഗൺ പൊലീസ് പിടിച്ചെടുത്തു.തുടർന്ന് ഇയാളെ അനുനയിപ്പിച്ച് സ്റ്റേഷനിലേക്ക് കൊണ്ട് പോയി.

Leave a Reply

Your email address will not be published. Required fields are marked *

Previous post എൽപിജിഎസ് സ്കൂളിൽ ശിലാസ്ഥാപനം
Next post മേലാംകോട് മുത്താരമ്മൻ ക്ഷേത്രത്തിൽ അമ്മൻകൊട ഉത്സവത്തിന് നാന്ദി കുറിച്ച് പന്തകാൽ നാട്ട് കർമ്മം നടന്നു.

This article is owned by the Rajas Talkies and copying without permission is prohibited.