കോൺഗ്രസ് പഞ്ചായത്തിനു മുന്നിൽ കൂട്ട പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
വെള്ളനാട് ബ്ലോക്ക് അംഗം സുനിൽകുമാറിന്റെ മർദിച്ച പോലീസ് നടപടിക്കെതിരെയും ചട്ട ലംഘനം നടത്തി സി ഡി എസ് ചെയർ പേഴ്‌സണെ തെരഞ്ഞെടുത്തതിലും പ്രതിഷേധിച്ചു കോൺഗ്രസ് കുറ്റിച്ചൽ പഞ്ചായത്തിനു മുന്നിൽ കൂട്ട പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രകടനമായി എത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞു ഇതോടെ പഞ്ചായത്തിന് മുന്നിൽ ആരെയും കടത്തി വിടാതെ പ്രവർത്തകർ നിലയുറപ്പിച്ചു. പ്രതിഷേധം കടുത്തതോടെ പ്രവർത്തകരെ മാറ്റാൻ പൊലീസ് നടത്തിയ ശ്രമം ഉന്തിലും തള്ളിലും കലാശിച്ചു.ഇതിനിടെ പഞ്ചായത്തിനുള്ളിൽ പാഞ്ചായത് ഹാളിൽ സിഡിഎസ് സത്യ പ്രതിഞ്ജ നടന്നു.ഇവിടെയും അംഗങ്ങൾ പഞ്ചായത്തു പ്രസിഡന്റുമായി തർക്കമായി.രാവിലെ പത്തുമണിയോടെ ആരംഭിച്ച പ്രതിഷേധം ഉച്ചയോടെയാണ് അവസാനിച്ചത്.
സിപിഎം വിമതയായി മത്സരിച്ച ജ്യോതി ചന്ദ്രനും സി പി എം നിർദേശിച്ച ഷിജിയും തമ്മിൽ നടന്ന മത്സരത്തിൽ സമനില വരുകയും നറുക്കെടുപ്പിൽ രണ്ടു തവണ സി ഡി എസ് ചെയർ പേഴ്‌സൻ ആയി തെരഞ്ഞെടുക്കപ്പെട്ട ജ്യോതി ചന്ദ്രൻ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.എന്നാൽ റേറ്റേർണിങ് ഓഫീസർ നകുടുംബശ്രീ നിയം കൂട്ടി കാണിച്ചു ജ്യോതി ചന്ദ്രനെ അയോഗ്യമാക്കുകയും ഷിജി വിജയിച്ചതി പ്രഖ്യാപിക്കുകയും ചെത്ത്. എന്നാൽ തെരഞ്ഞെടുപ്പിന് മുൻപാണ് ഈ നടപടി വേണ്ടിയിരുന്നതും എന്നും വോട്ടിങ്ങിലും നറുക്കെടുപ്പിലും വിജയിച്ച ആളെ അയോഗ്യ ആക്കുന്ന നടപടി റദ്‌ചെയ്യണെമെന്നും ആവശ്യപ്പെട്ടു കോൺഗ്രസ് ബ്ലോക്ക് അംഗം രംഗത്തെത്തുകയും പോലീസ് ഇടപെടലിൽ ബ്ലോക്ക് അംഗം സുനില്കുമാറിന് മർദ്ദനം ഏൽക്കുകയും ചെയ്തു എന്നുമാരോപിച്ചു സംഘർഷം ഉണ്ടാകുകയും ചെയ്തു.ബിജെപിയും കോൺഗ്രസിന് ഒപ്പം നടപടിയെ ചോദ്യം ചെയ്തിരുന്നു. ഈ സംഭവങ്ങളുടെ തുടർച്ചയാണ് തിങ്കളാഴ്ചത്തെ പ്രതിഷേധം.
ബ്ളോക് പ്രസിഡണ്ട് സി ആർ ഉദയകുമാർ അധ്യക്ഷനായിരുന്ന ധർണ്ണ ഡി സി സി വൈസ് പ്രസിഡണ്ട് അഡ്വ. ജലീൽ മുഹമ്മദ് ഉദ്‌ഘാടനം ചെയ്തു . ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് വി ആർ പ്രതാപൻ മുഖ്യ പ്രഭാഷണം,നടത്തി ഉ യു ഡി എഫ് ചെയര്മാന് കുറ്റിച്ചൽ വേലപ്പൻ , ഡി സി സി ജനറൽ സെക്രട്ടറി എം ആർ ബൈജു,ജ്യോതിഷ്കുമാർ, ബ്ളോക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദുലേഖ,ബ്ലോക്ക് അംഗം ശ്രീക്കുട്ടി സതീഷ്, ആര്യനാട് മണ്ഡലം പ്രസിഡണ്ട് സത്യദാസ് പൊന്നെടുത്ത കുഴി , പറണ്ടോട് മണ്ഡലം പ്രസിഡണ്ട്, കെ കെ രതീഷ്,ആര്യനാട് മണ്ഡലം പ്രസിഡന്റ് രാജീവ്,എസ് കെ രാഹുൽ,കാനകുഴി തുടങ്ങിയവർ പങ്കെടുത്തു.