November 9, 2024

തിരുവനന്തപുരത്ത് വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിച്ച പ്രതികൾ അറസ്റ്റിൽ; ഒരാൾ സ്ഥിരം കുറ്റവാളി

Share Now

തിരുവനന്തപുരം കഴക്കൂട്ടത്ത് 20 കാരിയായ നഴ്സിംഗ് വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. കൊല്ലം കൊട്ടിയം സ്വദേശി ബൈജു (35), പരവൂർ സ്വദേശി ജിക്കോ ഷാജി (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേബിൾ ജോലിക്കെത്തിയ പ്രതികൾ വീട്ടിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയായിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. കുട്ടിയുടെ മാതാപിതാക്കൾ ഇല്ലാത്ത തക്കം നോക്കി വളരെ ആസൂത്രിതമായി പ്രതികൾ
വീടിനുള്ളിൽ അതിക്രമിച്ച് കയറി. ഇരുവരും കുട്ടിയെ കീഴ്പെടുത്തി വായിൽ തുണി തിരുകിയാണ് കുറ്റകൃത്യം നടത്തിയത്. സംഭവ സ്ഥലത്ത് പെൺകുട്ടി മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. അക്രമികളിൽ നിന്ന് രക്ഷപെട്ട പെൺകുട്ടി അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു.

പ്രതികളെ കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ബലാത്സംഗക്കുറ്റവും എസ്‍സി-എസ്‍ടി അതിക്രമം തടയൽ വകുപ്പ് പ്രകാരവുമാണു പ്രതികള്‍ക്കെതിരെ കേസെടുത്തത്. പ്രതികളിൽ ഒരാളായ ജിക്കോ ഷാജി മുൻപും ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മാധ്യമ പ്രവർത്തകർക്കെതിരായ ‘പട്ടി’ പരാമർശം ആപേക്ഷികം; ഒറ്റൊരു വാക്കിനെക്കുറിച്ച് തർക്കിക്കേണ്ടതില്ലെന്ന് സിപിഐഎം
Next post വാഗ്ദാനങ്ങളെല്ലാം കാറ്റിൽ പറന്നു; ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതർ സമരത്തിനിറങ്ങുന്നു, കളക്ട്രേറ്റിന് മുന്നിൽ ധർണ