November 2, 2024

‘രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പേരുള്ള കത്ത് മാത്രമേ കിട്ടിയിട്ടുള്ളൂ’; കെ മുരളീധരന്‍റെ പേരുള്ള കത്ത് വന്നത് സിപിഎം ഓഫീസിൽ നിന്നെന്ന് എഐസിസി ജനറൽ സെക്രട്ടറി

Share Now

പാലക്കാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പേരുള്ള കത്ത് മാത്രമേ കിട്ടിയുള്ളുവെന്ന് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷി. കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും ഒപ്പിട്ട കത്താണ് അത്. രാഹുലിന്‍റെ പേരുള്ള ഒരു കത്ത് മാത്രമേ കേരളത്തിൽ നിന്ന് എഐസിസിക്ക് മുന്നിൽ കിട്ടിയിട്ടുള്ളൂവെന്നും ദീപാ ദാസ്മുൻഷി പറഞ്ഞു.

ആ കത്തിന് അംഗീകാരം നൽകിയാണ് എഐസിസി രാഹുലിനെ സ്ഥാനാർത്ഥി ആക്കിയതെന്നും ദീപാ ദാസ്മുൻഷി പറഞ്ഞു. കെ മുരളീധരന്‍റെ പേര് എഴുതിയ കത്ത് സിപിഎം ഓഫീസിൽ നിന്ന് പുറത്ത് വന്നതാണെന്നും ദീപാ ദാസ്മുൻഷി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ചികിത്സപ്പിഴവില്‍ നഴ്സുമാരെ അറസ്റ്റ് ചെയ്യരുത്; ഡോക്ടര്‍മാര്‍ക്കുള്ള സമാന പരിരക്ഷ ഉറപ്പാക്കണം; മൂന്നുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി
Next post ഈ വിജയ് അണ്ണൻ നിങ്ങൾക്കൊപ്പമുണ്ട്, രാഷ്ട്രീയത്തിൽ ഇറങ്ങിയത് ജനങ്ങൾക്ക് വേണ്ടി: വിജയ്