November 3, 2024

ലഹരിയാവാം ഹെൽമറ്റിനോട് ഡിവൈഎഫ്ഐ ട്രാഫിക്ക് ബോധവത്കരണം

Share Now

പൂവച്ചൽ : ഡിവൈഎഫ്ഐ പൂവച്ചൽ മേഖല സമ്മേളനത്തിന്റെ ഭാഗമായി ”ലഹരിയാവാം ഹെൽമറ്റിനോട്,, ട്രാഫിക്ക് ബോധവത്കരണം സംഘടിപ്പിച്ചു. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും, റോഡുകളിൽ സഞ്ചരിക്കുന്നവരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുമായി റോഡ് നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഈ പ്രചാരണ പരിപാടിയിലൂടെ ഡ്രൈവർമാരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

ഹെൽമെറ്റ് ധരിക്കാതെ വന്നവർക് ബോധവത്കരണം നടത്തുകയും. ഹെൽമെറ്റ് ഇല്ലാത്തവർക്കു ഹെൽമെറ്റ് നൽകുകയും ചെയ്തു. ഇരുപതോളം ഹെൽമെറ്റുകളാണ് വിതരണം ചെയ്‌തത്‌. പൂവച്ചൽ ജംഗ്ഷനു സമീപം നടന്ന ട്രാഫിക്ക് ബോധവത്കരണം പൂവച്ചൽ ഗ്രാമപഞ്ചായത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡിവൈഎഫ്ഐ കാട്ടാക്കട ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം തസ്‍ലീം ഉത്‌ഘാടനം ചെയ്‌തു.

ഡിവൈഎഫ്ഐ പൂവച്ചൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി പ്രശാന്ത് , മേഖല പ്രസിഡന്റ് സഫീർ, മേഖല ട്രഷർ അജേഷ്, മേഖല കമ്മിറ്റി അംഗങ്ങൾ തുടെങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പോക്സോ അതിവേഗ കോടതി മദ്ധ്യവയസ്ക്കന് 25 വർഷം കഠിന തടവിന് ശിക്ഷിച്ചു
Next post തലസ്ഥാനത്തെ ഞെട്ടിച്ച സ്വർണ്ണ കവർച്ച. സ്വർണ്ണം വിറ്റ കോട്ടൂർ സ്വദേശിനിയെ തെളിവെടുപ്പിന് എത്തിച്ചു